രക്ഷിതാക്കൾക്ക് ഗൂഗിളിന്റെ ടിപ്സ്

google dark mode

കുട്ടികൾക്ക് സുരക്ഷിതമായ ഓൺലൈൻ അനുഭവം നൽകുന്നതിന് മാതാപിതാക്കൾക്കുള്ള പുതിയ ടിപ്സ് ഗൂഗിൾ പുറത്തിറക്കി വർദ്ധിച്ചു വരുന്ന ഓൺലൈൻ ക്ലാസുകളിൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾ ശ്രദ്ധാലുക്കളാണ് എന്ന് ഗൂഗിൾ ട്രസ്റ്റ് റിസർച്ച് ടീം നടത്തിയ സർവേയിൽ കണ്ടെത്തി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ സ്വകാര്യതയും സുരക്ഷയും ഹാക്കർമാരിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയവയായിരുന്നു പ്രധാന ആശങ്കകൾ അതിനായി സാധാരണ ഉപയോഗിച്ച് വരുന്ന പാസ്‌വേർഡ്കൾ മാറ്റി കുറേക്കൂടി സ്ട്രോങ്ങ് പാസ്‌വേർഡ്കൾ ഉപയോഗിക്കുക കുട്ടികൾ ആരെല്ലാമായി ഓൺലൈനിൽ ഇടപിഴകുന്നു എന്ന് മാതാ പിതാക്കൾ മനസ്സിലാക്കുക തുടങ്ങിയ മാർഗങ്ങൾ നിർശേഷിച്ചു
ഇന്ത്യയിൽ കോവിഡ് 19 സമയത്ത് 74% രക്ഷിതാക്കൾ കുട്ടികളെ ഓൺലൈൻ സ്കൂളുകളിൽ ചേർത്തു എന്നാൽ അതിൽ 34% പേർ പോലും ഓൺലൈൻ സുരക്ഷയെക്കുറിച്ചു കുട്ടികളെ ബോധവാന്മാർ ആക്കിയിട്ടില്ല കുട്ടികൾ ഉപയോഗിക്കുന്ന സൈറ്റുകൾ മാത്രമല്ല അവർ കളിക്കുന്ന ഗെയിംസ്കളും അവരുടെ ചിന്തയെ ബാധിക്കുന്നു അതിനാൽ അവയുടെ കണ്ടന്റ് രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് ലളിതമായ പാസ്‌വേർഡ് ഒഴിവാക്കുക, ഗൂഗിളിൽ സേഫ് സെർച്ച് എനബിൾ ചെയ്യുക, കണ്ടന്റ് ഫിൽറ്റർ ഉപയോഗിക്കുക, യൂട്യൂബിൽ കുട്ടികളുടെ പ്രായം അനുസരിച്ച കണ്ടന്റ് കാറ്റഗറി തിരഞ്ഞെടുക്കുക തുടങ്ങിയവയാണ് പ്രധാന ടിപ്പുകൾ.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*