വാട്സ്ആപ്പ് ഈയടുത്തിടെ നടത്തിയ പ്രൈവസി പോളിസി അപ്ഡേറ്റിന് പിന്നാലെ ആളുകൾ വൻതോതിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പാണ് സിഗ്നൽ. ഡാറ്റ പ്രൈവസിയാണ് സിഗ്നൽ ആപ്പിന്‍റെ ഏറ്റവും പുതിയ സവിശേഷത. എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ അടക്കം നിരവധി സവിശേഷതകളുമായിട്ടാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സിഗ്നൽ ആപ്പിലൂടെ ആളുകൾക്ക് കോളുകൾ വിളിക്കാനും മെസേജുകൾ അയയ്ക്കാനും ഗ്രൂപ്പ് ചാറ്റ് ചെയ്യാനും ഗ്രൂപ്പ് വീഡിയോകൾ ചെയ്യാനും സാധിക്കുന്നതാണ്. വിൻഡോസ്, മാക്, ആൻഡ്രോയിഡ്, ലിനക്സ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ സിഗ്നൽ ആപ്പ് ലഭ്യമാണ്. ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുമ്പോൾ തന്നെ ഈ അക്കൗണ്ട് കംപ്യൂട്ടറിലേക്കും ഐപാഡിലേക്കും ലിങ്കുചെയ്യാനും സാധിക്കും. ഫോൺ ഓഫാണെങ്കിലും കംപ്യൂട്ടറിലും ഐപാഡിലും ആപ്പ് ഉപയോഗിക്കാന്‍ പറ്റും.
സിഗ്നൽ ആപ്പിൽ ചാറ്റ് ഹൈഡ് ചെയ്യുന്നതെങ്ങനെ എന്ന സംശയം പലർക്കും ഉണ്ട്. എന്നാൽ ചാറ്റുകൾ ഹൈഡ് ചെയ്യാനുള്ള സംവിധാനം ഇതില്‍ ലഭ്യമല്ല. മറിച്ച് ചാറ്റുകൾ ആർക്കൈവ് ചെയ്യാൻ സാധിക്കും. സിഗ്നൽ ആപ്പിൽ ചാറ്റുകൾ ആർക്കൈവ് ചെയ്യാൻ എളുപ്പമാണ്. വാട്സ്ആപ്പിൽ ചാറ്റ് ആർക്കൈവ് ചെയ്യുന്നത് പോലെ തന്നെ സിഗ്നൽ ആപ്പിലും ചാറ്റ് ആർക്കൈവ് ചെയ്യാൻ സാധിക്കും. ആരെങ്കിലും ആപ്പ് ഓപ്പൺ ചെയ്താൽ ചാറ്റ് ലിസ്റ്റിൽ നിങ്ങൾ ആർക്കൈവ് ചെയ്ത ചാറ്റ് കാണില്ല.
ആൻഡ്രോയിഡ് ഡിവൈസിൽ സിഗ്നൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ഫോൺ നമ്പർ മാത്രം നൽകി ആപ്പ് ഉപയോഗിച്ച് തുടങ്ങാം. ക്യാമറ, കോൺടാക്ട് എന്നിങ്ങനെയുള്ള അത്യാവശ്യ പെർമിഷനുകൾ മാത്രമേ ആ ആപ്പ് ആവശ്യപ്പെടുകയുള്ളു. ആപ്പ് ഉപയോഗിക്കുന്നവർ ആർക്കൈവ് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് തിരഞ്ഞെടുത്ത് ആ ചാറ്റിൽ ടാപ്പ് ചെയ്യണം.
ചാറ്റിൽ ടാപ്പ് ചെയ്താൽ ആ ചാറ്റ് സ്ക്രീനിൽ ഒരു ബാനർ ക്രിയേറ്റ് ചെയ്യും. ഇതിൽ ആർക്കൈവ് എന്ന ഓപ്ഷൻ കാണാം. ഈ ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇത് തിരഞ്ഞെടുത്താൽ നിങ്ങളുടെ ചാറ്റ് ആർക്കൈവ് ചെയ്യപ്പെടും. പിന്നീട് ഈ ചാറ്റ് ലഭിക്കണമെങ്കിൽ ആർക്കൈവ്ഡ് കോൺവർസേഷൻ എന്ന സെക്ഷൻ തിരഞ്ഞെടുക്കണം. സാധാരണ ചാറ്റ് ലിസ്റ്റിൽ ഈ ചാറ്റ് ലഭിക്കുകയില്ല.
ഐഫോണിൽ ചാറ്റ് ആർക്കൈവ് ചെയ്യാം ഐഓഎസിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലെ സിഗ്നൽ ആപ്പിൽ ചാറ്റ് ആർക്കൈവ് ചെയ്യാനും എളുപ്പമാണ്. ഇതിനായി ആർക്കൈവ് ചെയ്യേണ്ട ചാറ്റിൽ ടാപ്പ് ചെയ്യുക. ഇതിൽ ആർക്കൈവ് ബാനർ ലഭിക്കുന്നതിന് നിങ്ങൾ തിരഞ്ഞെടുത്ത ചാറ്റ് ഇടത്തേക്ക് സ്വൈപ്പ് ചെയ്യണം. ഇടത്തേക്ക് സ്വൈപ്പ് ചെയ്യുമ്പോൾ ചാറ്റ് ആർക്കൈവ് ഓപ്ഷൻ ലഭിക്കും. ഇത് തിരഞ്ഞെടുത്താൽ ചാറ്റ് ആർക്കൈവ് ചെയ്യപ്പെടും. പിന്നീട് ചാറ്റ് ലിസ്റ്റിൽ ആ കോൺവർസേഷൻ ലഭിക്കുകയില്ല. നേരത്തെ ആൻഡ്രോയിഡ് ഫോണിൽ ചെയ്തത് പോലെ ആർക്കൈവ്ഡ് കോൺവർസേഷനിൽ പോയി ഈ ചാറ്റ് തിരഞ്ഞെടുക്കണം.
Leave a Reply