ഫെയ്സ്ബുക്കിലെ വിവരങ്ങള്‍ ഡൗൺലോഡ് ചെയ്യാം

facebook

ഫെയ്സ്ബുക്കിൽ ഇക്കാലമത്രയും പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും മറ്റ് വിവരങ്ങളുമൊന്നും നഷ്ടമാവാതെ തന്നെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനാകും എന്നത് ഒരു സന്തോഷകരമായ കാര്യമല്ലേ. അതിനായുള്ള ഫീച്ചര്‍ ഫെയ്സ്ബുക്കില്‍ തന്നെയുണ്ട്.

ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് മുന്‍പായി ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് നിങ്ങൾ പങ്കുവെച്ച ചിത്രങ്ങളും മറ്റും ഡിലീറ്റ് ചെയ്യേണ്ടതില്ല. ഫെയ്സ്ബുക്ക് സെർവറിൽ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ശേഖരിക്കപ്പെട്ട മുഴുവൻ ഡാറ്റയും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാനാകും.

ഫെയ്സ്ബുക്കിൽ Settings & Privacy ഓപ്ഷന്‍ തുറക്കുക
അതിൽ Settings തിരഞ്ഞെടുക്കുക. ശേഷം,
Your Facebook Information എന്നത് തിരഞ്ഞെടുക്കുക. തുടർന്ന്
Download your information എന്ന ഓപ്ഷനിൽ നിന്ന്
ഡൗൺലോഡ് ചെയ്തെടുക്കാൻ ആഗ്രഹിക്കുന്ന വിവരങ്ങളെല്ലാം തിരഞ്ഞെടുക്കുക. എല്ലാം ആദ്യം തന്നെ സെലക്റ്റ് ആയിട്ടായിരിക്കും കാണിക്കുക. അതിൽ വേണ്ടാത്തവ നമുക്ക് ഒഴിവാക്കാം.
എത്രനാൾ വരെയുള്ള ഡാറ്റ ഡൗൺലോഡ് ചെയ്യണം, ഏത് ഫോർമാറ്റിൽ വേണം, ഗുണമേന്മ എത്ര തുടങ്ങിയ വിവരങ്ങൾ മുകളിൽ നൽകാം.
ഇത്രയുമായാൽ Create File എന്ന ബട്ടൺ ക്ലിക്ക് ചെയ്യാം

ഫയൽ ഡൗൺലോഡ് ചെയ്യാൻ തയ്യാറായിക്കഴിഞ്ഞാൽ ഇമെയിൽ വഴി നോട്ടിഫിക്കേഷന്‍ ലഭിക്കും.
ഈ ഫയൽ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞതിന് ശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യാം.
അതിനായി Your Facebook Information എന്ന സെക്ഷനിൽ ‘ Deactivation and Deletion’ എന്ന ഓപ്ഷൻ കാണാം.
അതിൽ അക്കൗണ്ട് താൽക്കാലികമായി നിർജ്ജീവമാക്കുകയാണോ അതോ സ്ഥിരമായി നീക്കം ചെയ്യുകയാണോ എന്ന് തീരുമാനിക്കാം.
സ്ഥിരമായി നീക്കം ചെയ്യാനാണ് താൽപ്പര്യമെങ്കിൽ ഡിലീറ്റ് അക്കൗണ്ട് തിരഞ്ഞെടുത്ത് Continue Account Deactivation എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
ഈ ബട്ടണ്‍ അമർത്തിയാലും നിങ്ങളുടെ തീരുമാനം പുനഃപരിശോധിക്കാനും ഡാറ്റ ഡൗൺലോഡ് ചെയ്യാൻ മറന്നുപോയെങ്കിൽ അത് ചെയ്യാനുമുള്ള ഓപ്ഷനുകൾ ഉള്ള ഒരു വിൻഡോ തുറന്നുവരും. അതിൽ ആവശ്യമുള്ളവ തിരഞ്ഞെടുക്കാം.

അല്ലെങ്കിൽ Delete Account ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇതോടെ അക്കൗണ്ട് ഡിലീറ്റ് ആകുന്നതാണ്. എന്നാല്‍ നിശ്ചിത ദിവസങ്ങൾക്ക് ശേഷമാണ് അക്കൗണ്ട് പൂര്‍ണമായും നീക്കം ചെയ്യപ്പെടുക. ആ ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ വീണ്ടും ലോഗിൻ ചെയ്താൽ ഡിലീറ്റ് ചെയ്യാനുള്ള നിർദേശം പിൻവലിക്കപ്പെടുകയും അക്കൗണ്ട് വീണ്ടും ആക്ടീവ് ആകുകയും ചെയ്യുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*