ഫെയ്സ്ബുക്ക് പേജുകൾക്ക് ഡിസൈനില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചു. കലാകാരന്മാരുടേയും ബ്രാൻഡുകളുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം പേജുകളിൽ നിന്നും ലൈക്ക് ബട്ടണ്‍ ഒഴിവാക്കി. ഇതിന് പകരം ട്വിറ്ററിന് സമാനമായി ഫോളോ ബട്ടണും എണ്ണവുമാണ് ഉണ്ടാവുക. ജനുവരി ആറിനാണ് പുതിയ ഡിസൈൻ നിലവിൽ വന്നത്.
ലൈക്ക് ബട്ടണ്‍ ഒഴിവാക്കിയതാണ് ഇതിൽ പ്രധാനപ്പെട്ട മാറ്റം. ട്വിറ്ററിലെ പോലെ ഫെയ്സ്ബുക്ക് പേജുകളുടെയും ജനപ്രിയത കണക്കിലാക്കുക ഇനിമുതല്‍ ലൈക്കുകളുടെ എണ്ണത്തിലല്ല ഫോളോവർമാരുടെ എണ്ണത്തിലാവും.
പേജുകളുടെ ലൈക്ക് ബട്ടനാണ് ഒഴിവാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ ലൈക്ക് ബട്ടണ്‍ അല്ല. കൂടുതൽ ലളിതമായ രീതിയിൽ കൈകാര്യം ചെയ്യാനും നാവിഗേറ്റ് ചെയ്യാനും സാധിക്കുന്ന വിധത്തിലാണ് പുതിയ മാറ്റം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫെയ്സ്ബുക്ക് പറയുന്നു.
ഇത് കൂടാതെ പ്രത്യേക പേജുകൾക്കായി പ്രത്യേക ന്യൂസ് ഫീഡ് അവതരിപ്പിച്ചു. പേജുകളും ഫോളോവർമാരും തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമവും രസകരവുമാക്കുന്ന ഒരുപിടി പുതിയ സൗകര്യങ്ങളാണ് പുതിയ രൂപമാറ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Leave a Reply