വാട്സ്ആപ്പിനെ മറികടന്ന് സിഗ്നൽ

signal

വാട്സ്ആപ്പിൽ ഫെബ്രുവരി 8 മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിനെത്തിരെ ശക്തമായ വിമർശങ്ങൾ ഉയർന്നു വരുന്നതിനൊപ്പം വാട്സ്ആപ്പിന് പകരം സിഗ്നൽ, ടെലിഗ്രാം പോലുള്ള മറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് ചേക്കേറുകയാണ് പലരുമിന്ന്. വാട്സ്ആപ്പ് പോലെ എൻഡ് ടു എൻഡ് എൻ‌ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന സിഗ്നലും ടെലിഗ്രാമും ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ ഏറിയിട്ടുണ്ട്.

2014-ല്‍ അവതരിപ്പിച്ച സിഗ്നൽ മെസേജിംഗ് സേവനം ആൻഡ്രോയിഡ്, ഐഓഎസ് ഉപയോക്താക്കളെ ടെക്സ്റ്റ്,ഡോക്യുമെന്‍റ്, ഫോട്ടോ സന്ദേശങ്ങൾ എന്നിവ അയയ്‌ക്കാനും വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാനും അവസരം നൽകുന്നതാണ്. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നൽ ഫൗണ്ടേഷൻ, സിഗ്നൽ മെസഞ്ചർ എൽഎൽസി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എൻക്രിപ്റ്റഡ് മെസേജിംഗ് സേവനമാണ് സിഗ്നൽ.

മൊബൈൽ നമ്പർ മാത്രമല്ല, ലാൻഡ് ലൈൻ നമ്പർ, വോയ്സ് ഓവർ ഐപി നമ്പറുകൾ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാൻ സിഗ്നലിൽ സാധിക്കും. ഒരു നമ്പർ ഉപയോഗിച്ച് ഒരു ഫോണിൽ മാത്രമാണ് ലോഗിൻ ചെയ്യാൻ സാധിക്കുക. വാട്സ്ആപ്പില്‍ നിന്ന് വ്യത്യസ്തമായി, സിഗ്‌നല്‍ പ്രൈവറ്റ് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഐപാഡിലും ലഭ്യമാണ്. കൂടാതെ ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് പോലുള്ള വിന്‍ഡോസ്, ലിനക്‌സ്, മാക് എന്നിവയില്‍ സിഗ്‌നല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*