എല്ലാ ആന്‍ഡ്രോയിഡ് ഫോണിനും ടാബ്‌ലെറ്റിനും മോഡലിനോട് പൊരുത്തപ്പെടുന്ന ഒരു പൊതുവായപേരുണ്ട് (പിക്‌സൽ 5, ഗ്യാലക്‌സി എസ് 20 മുതലായവ). ഡിവൈസിനെ മറ്റ് ഡിവൈസുകളുമായി കണക്റ്റ് ചെയ്യുന്നവേളയിൽ ഈ പേര് ഇടയ്ക്കിടെ ദൃശ്യമാകും. സാധാരണ ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവ കണക്റ്റ് ചെയ്യുന്നവേളയിലാണ് ഇത് കാണുക. ഇത്തരം സാഹചര്യങ്ങളില്‍ ഒന്നിലധികം ഡിവൈസുകള്‍ കണക്ഷന്‍ പരിധിയില്‍ ഉണ്ടെങ്കില്‍ അത് ആശയക്കുഴപ്പത്തിന് കാരണമാകും. ആശയക്കുഴപ്പം ഒഴിവാക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു ലളിതമായ കാര്യം നിങ്ങളുടെ ഉപകരണത്തിന്‍റെ പേര് മാറ്റുക എന്നതാണ്.
ഉപകരണത്തിന്‍റെ പേര് മാറ്റുന്നത് വേഗത്തിലും എളുപ്പത്തിലും ചെയ്യാവുന്ന ഒരു കാര്യമാണ്. ആദ്യം, സ്ക്രീനിന്‍റെ മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യുക (ഫോണിന്‍റെയോ ടാബ്‌ലെറ്റിന്‍റെയോ നിർമ്മാതാവിനെ ആശ്രയിച്ച് ഒന്നോ രണ്ടോ തവണ സ്വൈപ്പ് ചെയ്യേണ്ടതായിവരും), തുടർന്ന് സെറ്റിംഗ്സ് മെനു തുറക്കുന്നതിന് ഗിയർ ഐക്കൺ ടാപ്പുചെയ്യുക.
അടുത്തതായി, താഴേക്ക് സ്ക്രോൾ ചെയ്ത് “About Phone” തിരഞ്ഞെടുക്കുക. നിങ്ങളുടെ ഉപകരണത്തെ ആശ്രയിച്ച്, “About Phone” വിഭാഗം കാണുന്നതിന് മുന്‍പ് നിങ്ങൾ “System” ലേക്ക് പോകേണ്ടതുണ്ട്.
“Device Name” ഓപ്ഷനില്‍ ടാപ്പുചെയ്യുക.
അവിടെ എഡിറ്റ് ബട്ടണില്‍ ടാപ്പ് ചെയ്ത് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനോ ടാബ്‌ലെറ്റിനോ വേണ്ടിയുള്ള പുതിയ പേര് ടൈപ്പുചെയ്‌ത് “OK” അല്ലെങ്കിൽ “Save” ടാപ്പുചെയ്യുക.
നിങ്ങളുടെ ഡിവൈസിന് കൂടുതൽ വ്യക്തമായ പേര് നൽകാൻ ഈ മാര്‍ഗ്ഗം എപ്പോഴും ഉപയോഗപ്രദമാകും. ഉപകരണങ്ങളെ ബന്ധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ ഇത് സഹായിക്കുന്നതാണ്.
Leave a Reply