വാട്സ്ആപ്പിലൂടെ ഇൻഷുറൻസും പെൻഷനും

whatsapp vacation mode

നാളിതുവരെ ഒരു മെസ്സേജ്ജിംഗ് ആപ്പായി മാത്രം കണ്ടിരുന്ന വാട്സ്ആപ്പില്‍ ഇത് പുത്തന്‍ മാറ്റങ്ങളുടെ കാലം. ആപ്ലിക്കേഷനിലൂടെ പേയ്മെന്‍റ് സംവിധാനവും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയ വാട്സ്ആപ്പ് ഇപ്പോള്‍ ആരോഗ്യ ഇൻഷുറൻസും മൈക്രോ പെൻഷൻ പദ്ധതികളും ആപ്പില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. ഈ വർഷം അവസാനത്തോടെ വാട്‌സ്ആപ്പ് ഇന്ത്യയിൽ ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എസ് ബി ഐ ജനറലുമായി ചേർന്നാണ് ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യങ്ങൾ ആലോചിക്കുന്നത്. എച്ച് ഡി എഫ് സി പെൻഷനും സിങ്കപൂർ ആസ്ഥാനമായ പിൻ ബോക്സ് സൊല്യൂഷൻസുമായി സഹകരിച്ചായിരിക്കും മൈക്രോ പെൻഷൻ സ്കീം ആവതരിപ്പിക്കുക

ഇന്ത്യൻ സാമ്പത്തിക സേവന രംഗത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്നോണമാണ് കമ്പനി ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*