രാജ്യവ്യാപകമായി പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. ‘പിഎം-വാനി’ (പിഎം- വൈ-ഫൈ ആക്‌സസ് നെറ്റ്‌വര്‍ക്ക് ഇന്‍റര്‍ഫെയ്‌സ്) എന്ന പേരിലായിരിക്കും ഈ പദ്ധതി അറിയപ്പെടുക. രാജ്യത്തെ പൊതു വൈ-ഫൈ നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. രാജ്യത്തുടനീളം പബ്ലിക് ഡേറ്റാ ഓഫീസുകള്‍ (പിഡിഒ) വഴിയായിരിക്കും വൈ-ഫൈ സേവനം എത്തിക്കുക.
ചെറിയ കടകള്‍ക്കും പൊതു സേവന കേന്ദ്രങ്ങള്‍ക്കും പിഡിഓ ആവാന്‍ സാധിക്കും. പബ്ലിക് ഡേറ്റാ ഓഫീസ് അഗ്രഗേറ്റര്‍മാരുടെ നേതൃത്വത്തിലായിരിക്കും ഇത്. ഈ പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ വഴിയുള്ള ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റിന് ലൈസന്‍സ് ഫീ ഉണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
കടയുടമകള്‍ക്ക് വരുമാനം നല്‍കുന്നതാകും ഈ പദ്ധതി. അതായത്, പൊതുജനങ്ങള്‍ സേവനത്തിന് പണം നല്‍കേണ്ടിവരും. വേഗതകൂടിയ ഇന്‍റര്‍നെറ്റ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാകും എന്നതാണ് ഈ സൗജന്യ വൈ-ഫൈ നെറ്റ്‌വര്‍ക്കിന്‍റെ സവിശേഷത. യുവാക്കള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി എളുപ്പമാക്കുന്നതിനൊപ്പം ഡിജിറ്റല്‍ ഇന്ത്യ സ്വപ്‍നത്തിന് സഹായകരവുമായിരിക്കും പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‍തു.
Leave a Reply