
അടിമുടി മാറ്റവുമായി പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയില്‍ തിരിച്ചെത്തുകയാണ്. ആദ്യ ടീസര്‍ ഇതിനകം ഡൈനാമോ ഉള്‍പ്പെടെയുള്ള മുന്‍നിര കളിക്കാരെ അവതരിപ്പിക്കുന്നു, ഇത് ഗെയിമിന്റെ അവതരണം ഉടനെ ഉണ്ടെന്നതിനെ സൂചിപ്പിക്കുന്നു. പുതിയ രീതിയിലാണെങ്കിലും പ്രിയപ്പെട്ട പബ്ജി തിരികെ വരുന്നുവെന്നത് ഇന്ത്യന്‍ ഗെയിമര്‍മാരെ സന്തോഷിപ്പിക്കുന്നു.
വലിയ മാറ്റങ്ങളാണ് പബ്ജി മൊബൈല്‍ ഗെയിമില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ക്യാരക്ടറുകള്‍ക്ക് സ്വദേശി സ്വഭാവം കൊണ്ടുവന്നിരിക്കുന്നു എന്നതാണ് പ്രധാന മാറ്റമായി പുറത്തുവന്നിരിക്കുന്നത്.
പൂർണ്ണവസ്ത്രം ധരിച്ച അവതാരങ്ങൾ: വേഷവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് പുതിയ ഗെയ്മില്‍. ഇതിനെ സംസ്കരി എന്ന് വിളിക്കാം. പബ്ജി കോര്പ്പറേഷന് ഗെയിമിന്റെ പൂര്‍ണമായും ഇന്ത്യന്‍വല്‍ക്കരിച്ച പതിപ്പിനെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.
സാധാരണയായി, ഒരു ഉപയോക്താവ് ഒരു മത്സരം ആരംഭിക്കുമ്പോള്‍, അവതാര്‍ അര്‍ദ്ധ നഗ്നനാണ്, അടിവസ്ത്രം മാത്രം ധരിക്കുന്നു. നിങ്ങളുടെ ശേഖരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ കഥാപാത്രം വസ്ത്രം ധരിക്കാം, അല്ലാത്തപക്ഷം, ഈ കഥാപാത്രങ്ങള്‍ അടിവസ്ത്രം ഒഴികെ മറ്റൊരു വസ്ത്രങ്ങളും ധരിക്കുന്നില്ല. ഇന്ത്യയില്‍ ഈ സംവിധാനം മാറ്റപ്പെടും. നിങ്ങള്‍ ഒരു മത്സരം ആരംഭിക്കുമ്പോള്‍, നിങ്ങളുടെ കഥാപാത്രം പൂര്‍ണ്ണമായും വസ്ത്രം ധരിച്ചിരിക്കും. ഈ വസ്ത്രങ്ങള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ഒരുപക്ഷേ ഇന്ത്യന്‍ കളിക്കാര്‍ക്കായി ധോത്തികള്‍, കുര്‍ത്ത, സാരികള്‍, സല്വാറുകള് എന്നിവ ഇതില്‍ ഉള്‍പ്പെടാം.രക്തച്ചൊരിച്ചിലില്ല: പബ്ജി മൊബൈൽ മുതിർന്നവർക്കുള്ളതാണ്, അല്ലെങ്കില്‍ ഗെയിമില്‍ രക്തച്ചൊരിച്ചിലുമായി ഏര്‍പ്പെട്ടു നില്ക്കാന് കഴിയുന്ന ഉപയോക്താക്കള്‍ക്കു വേണ്ടിയാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയില്‍, അക്രമം കാണാന്‍ ആഗ്രഹിക്കാത്ത പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കള്‍ക്കായി, നിങ്ങള്‍ ഒരു ശത്രുവിനെ കൊല്ലുമ്പോള്‍ പ്രധാന വിഷ്വല്‍ ഘടകങ്ങളിലൊന്നായി രക്തച്ചൊരിച്ചില്‍ അവതരിപ്പിക്കുന്ന പതിവ് രീതിയും ഇനിയുണ്ടാകില്ല. രക്തച്ചൊരിച്ചിലിന് പകരം ഒരു ശത്രുവിനെ കൊല്ലുമ്പോള്‍ പച്ച ദ്രാവകം പുറത്തുവരുന്നതായാണ് ഗെയിം ഇപ്പോള്‍ കാണിക്കുക. കൊലപാതക പ്രക്രിയയും വ്യത്യസ്തമായേക്കാം.
ഗെയിം സമയത്തെ നിയന്ത്രണം: പബ്ജി മൊബൈൽ നിരോധിക്കുന്നതിനായി മാതാപിതാക്കളും മെഡിക്കൽ വിദഗ്ധരും ഏറെ പ്രധാനകാരണമായി ഉയര്‍ത്തികാട്ടിയത് ഗെയിമിന് സമയ നിയന്ത്രണം ഇല്ലായിരുന്നു എന്നതാണ്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ ഏറിയപങ്കും ഗെയിം, ശുപാര്‍ശ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ നേരമാണ് ഇതില്‍ സമയം ചെലവഴിച്ചിരുന്നത്. ഇത് ഉപയോക്താക്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
നിർദ്ദിഷ്ട സമയപരിധിക്കുശേഷം ഗെയിം കളിക്കുന്നത് നിർത്താൻ ഉപയോക്താക്കളെ ഓർമ്മിപ്പിക്കുന്ന പുതിയ നിയന്ത്രണ സവിശേഷത ഉപയോഗിച്ച് അമിത ഉപയോഗം കുറയ്ക്കുന്നതിനായി പബ്ജി കോർപ്പറേഷൻ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഈ നിയന്ത്രണം എളുപ്പത്തിൽ മറികടക്കാൻ കഴിയുമോ അതോ ഇതിന് ഏതെങ്കിലും തരത്തിലുള്ള പാസ്വേഡോ ഓതെന്റിക്കേഷനോ ആവശ്യമുണ്ടോ എന്നതില്‍ വ്യക്തതയില്ല.
Leave a Reply