ഫെയ്സ്ബുക്കില്‍ നിന്ന് ഇൻസ്റ്റഗ്രാമിനെ ഡിസ്കണക്റ്റ് ചെയ്യാം

instagram

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവര്‍ക്ക് ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ലിങ്കുചെയ്യുന്നതിലൂടെ ധാരാളം സമയലാഭവും പ്രവര്‍ത്തന വേഗതയും ലഭിക്കുന്നതാണ്. അക്കൗണ്ടുകള്‍ പരസ്പരം ലിങ്ക് ചെയ്യുന്നതിലൂടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പങ്കിടുന്നത് എളുപ്പമാകുന്നതാണ്. അതോടൊപ്പം, ഇൻസ്റ്റഗ്രാമിൽ നിങ്ങളുടെ ഫെയ്സ്ബുക്ക് സുഹൃത്തുകളെ കണ്ടെത്തി കണക്റ്റ് ചെയ്യുന്നതും വളരെ എളുപ്പത്തില്‍ സാധിക്കുന്നതാണ്.

എന്നാല്‍, ഇത്തരത്തില്‍ കണക്റ്റ് ചെയ്ത് ഉപയോഗിക്കുന്ന രണ്ട് സോഷ്യൽ നെറ്റ്‌വർക്കുകളെ ഡിസ്കണക്റ്റ് ചെയ്യണമെങ്കിൽ ചുവടെ സൂചിപ്പിച്ച ഘട്ടങ്ങൾ നിങ്ങൾക്ക് പിന്തുടരാം. 

ഫെയ്സ്ബുക്കിൽ നിന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിസ്കണക്റ്റ് ചെയ്യാം 
ഫെയ്സ്ബുക്കിൽ നിന്ന് ഇൻസ്റ്റഗ്രാം ഡിസ്കണക്റ്റ് ചെയ്യുന്നതിന്, ആദ്യം നിങ്ങളുടെ ഫോണിൽ ഇൻസ്റ്റഗ്രാം തുറന്ന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. 

സെറ്റിംഗ്സ് -> ഓപ്ഷന്‍സ് എന്നതിലേക്ക് പോയി ലിങ്ക്ഡ് അക്കൗണ്ടുകൾ -> ഫെയ്സ്ബുക്ക് എന്നതില്‍ ക്ലിക്ക് ചെയ്യുക. അൺലിങ്ക് അക്കൗണ്ട് എന്ന ഓപ്ഷനില്‍ ടാപ്പുചെയ്യുക. ഐഓഎസ് ഉപകരണങ്ങളിലാണെങ്കില്‍,  നിങ്ങൾക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിസ്കണക്റ്റ് ചെയ്യണോ എന്ന് ചോദിക്കുന്ന ഒരു പ്രോംപ്റ്റ് ലഭിക്കും. അതില്‍ ‘യെസ്’ എന്ന ഓപ്ഷനില്‍ ടാപ്പുചെയ്യുക.

ഇൻസ്റ്റഗ്രാമിലെ ബിസിനസ്സ് അക്കൗണ്ട് ഉപയോക്താക്കൾക്ക് ആദ്യം ഒരു സ്വകാര്യ അക്കൗണ്ടിലേക്ക് മാറുന്നതിലൂടെ ഇത് ചെയ്യാൻ സാധിക്കും. ഇത് ചെയ്യുന്നതിന്, ബിസിനസ്സ് സെറ്റിംഗ്സ് -> ഓപ്ഷന്‍സ് എന്നതിലേക്ക് പോയി സ്വിച്ച് ബാക്ക് ടു പേഴ്സണല്‍ അക്കൗണ്ട് എന്നതില്‍ ടാപ്പുചെയ്യുക.

അങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കിടുന്ന എല്ലാ പുതിയ പോസ്റ്റുകളും ഫെയ്സ്ബുക്കിൽ ദൃശ്യമാകില്ല. ഫോട്ടോ പങ്കിടൽ ആപ്ലിക്കേഷനിൽ നിങ്ങളുടെ ഫെയ്സ്ബുക്ക് സുഹൃത്തുകളെ പിന്തുടരാനുള്ള പ്രോംപ്റ്റ് പിന്നീട് കാണിക്കുകയില്ല. 

ഫെയ്സ്ബുക്കിൽ നിന്ന് ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നീക്കംചെയ്യാം
രണ്ട് സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളും ഡിസ്കണക്റ്റ് ചെയ്യുന്നത് നിങ്ങൾക്ക് പര്യാപ്തമല്ലെങ്കിൽ, മുന്‍പ് ഫെയ്സ്ബുക്കിൽ പങ്കിട്ട ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നീക്കംചെയ്യാം. ഇതിനായി ബ്രൗസറിലെ ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരാം. 

ആദ്യം, സെറ്റിംഗ്സ്-> ആപ്ലിക്കേഷനുകൾ എന്നതിലേക്ക് പോകുക. ലിസ്റ്റിൽ ഇൻസ്റ്റഗ്രാം ദൃശ്യമല്ലെങ്കിൽ ‘സി മോര്‍’ എന്ന ഓപ്ഷന്‍ ക്ലിക്കുചെയ്യുക. ലിസ്റ്റിൽ നിന്ന് ഇൻസ്റ്റഗ്രാം ഐക്കണിൽ ക്ലിക്കുചെയ്യുക. സ്‌ക്രീനിന്‍റെ ചുവടെ, ആപ്ലിക്കേഷൻ നീക്കംചെയ്യുക ഓപ്‌ഷൻ നിങ്ങൾ കാണും. ഈ ഓപ്ഷനിൽ ക്ലിക്കുചെയ്യുക. പോപ്പ്-അപ്പ് വിൻഡോയിൽ, നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിങ്ങൾ പങ്കിട്ട എല്ലാ ഇൻസ്റ്റഗ്രാം പോസ്റ്റുകളും നീക്കംചെയ്യാൻ ബോക്സ് ചെക്കുചെയ്യുക. റിമൂവ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തനം പൂര്‍ത്തിയാക്കുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*