യൂട്യൂബ് മ്യൂസിക്കിനും യൂട്യൂബിനും നിരവധി സമാനതകളുണ്ട്, രണ്ട് പ്ലാറ്റ്ഫോമുകളും അതിന്റെ ഉപയോഗത്തിനായി സമാന പ്രൊഫൈൽ ഉപയോഗിക്കുന്നു എന്നതാണ് ഇതിൽ പരമപ്രധാനം. എന്നാൽ ഈ സമാനതകൾക്കിടയിൽ വീഡിയോ സ്ട്രീമിംഗിൽ നിന്നും ഷെയറിംഗ് പ്ലാറ്റ്ഫോമിൽ നിന്നും ഇഷ്ടപ്പെട്ട വീഡിയോകൾ ഫിൽട്ടർ ചെയ്യുന്നതിനുള്ള ഒരു ഓപ്ഷൻ ഇപ്പോൾ യൂട്യൂബ് സംഗീത ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുകയാണ്.
ഇഷ്ടപ്പെട്ട യൂട്യൂബ് വീഡിയോകൾ ഹൈഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയാണ് പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.
ഈ പുതിയ സവിശേഷത യൂട്യൂബ് വീഡിയോ ആപ്ലിക്കേഷനിൽ നിന്ന് യൂട്യൂബ് മ്യൂസിക്ക് ലൈബ്രറിയിലെ ലൈക്ക് ചെയ്ത വീഡിയോകളെ വേർതിരിക്കുന്നു. മാത്രമല്ല, ഈ പുതിയ സവിശേഷത വരുന്നതിന് മുൻപ്, ഒരു ഉപയോക്താവ് യൂട്യൂബിൽ ഒരു വീഡിയോ ലൈക്ക് ചെയ്യുമ്പോഴെല്ലാം, അത് യൂട്യൂബ് മ്യൂസിക്കിലെ മ്യൂസിക് ഡിസ്ക്കവറി സർവീസിനെ സ്വാധീനിച്ചിരുന്നു.
ഉപയോക്താക്കൾക്ക് സിംഗിൾ ഓപ്ഷൻ അമർത്തി യൂട്യൂബ് മ്യൂസിക്കിൽ ലൈക്ക്ഡ് ലൈബ്രറി വേർതിരിക്കാനാകും. സെറ്റിംഗ്സ് മെനുവിന് കീഴിൽ യൂട്യൂബ് മ്യൂസിക്കിൽ ലൈക്ക് ചെയ്യപ്പെട്ട യൂട്യൂബ് വീഡിയോകൾ ഹൈഡ് ചെയ്യാൻ ഒരു പുതിയ ഡെഡിക്കേറ്റഡ് ഓപ്ഷൻ ലഭ്യമാണ്. പുതിയ സവിശേഷത ആക്സസ് ചെയ്യുന്നതിന്, ഉപയോക്താവ് സെറ്റിംഗ്സ് മെനുവിലേക്ക് പോയി ‘ഷോ യുവർ ലൈക്ക്ഡ് മ്യൂസിക് ഫ്രം യൂട്യൂബ്’ ഓപ്ഷൻ ടോഗിൾ ചെയ്യേണ്ടതുണ്ട്. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലെ ഇഷ്ടപ്പെട്ട വീഡിയോകൾ യൂട്യൂബ് മ്യൂസിക് മുൻഗണനയെ ബാധിക്കില്ല.
യൂട്യൂബ് മ്യൂസിക്കിൽ ഉപയോക്താവ് ഇഷ്ടപ്പെടുന്ന എന്തും ലൈബ്രറി പോലെ യൂട്യൂബിൽ ദൃശ്യമാകും. കൂടാതെ, യൂട്യൂബ് മ്യൂസിക് സ്ട്രീമിംഗ് സേവനത്തിലേക്ക് ലോഗിൻ ചെയ്തിട്ടുള്ള അക്കൗണ്ടിലും ഈ സവിശേഷത പ്രവർത്തിക്കും.
Leave a Reply