നിലവിലെ ക്ലൗഡ് സ്റ്റോറേജ് എത്രത്തോളം ബാക്കിയുണ്ട് എന്ന് ഉപയോക്താക്കളെ അറിയിക്കുവാന്‍ ഗൂഗിള്‍ ഫോട്ടോസ് പുതിയ സവിശേഷത അവതരിപ്പിക്കുന്നു. 2020 ജൂൺ 1 മുതൽ പരിധിയില്ലാത്ത സൗജന്യ സ്റ്റോറേജ് അവസാനിപ്പിക്കുമെന്ന് ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 15 ജിബി വരെയുള്ള സൗജന്യ പരിധി കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകളും വീഡിയോകളും ഗൂഗിള്‍ ഫോട്ടോസില്‍ സ്റ്റോര്‍ ചെയ്യാൻ പണം നൽകേണ്ടിവരും.
ഈ സാഹചര്യത്തില്‍, പേഴ്സണല്‍ അപ്‌ലോഡ് ഹിസ്റ്ററിയെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് നിലവിലെ സ്റ്റോറേജ് എപ്പോൾ തീർന്നുപോകുമെന്നതിനെക്കുറിച്ചുള്ള ഒരു ഏകദേശ കണക്ക് പുതിയ മാര്‍ഗ്ഗത്തിലൂടെ ലഭിക്കുന്നതാണ്. ഗൂഗിള്‍ ഡ്രൈവും ജിമെയിലും ഉപയോഗിക്കുന്ന സ്റ്റോറേജ് സ്പെയ്സിന്‍റെ അളവ് ഇത് ഉപയോക്താക്കളെ കാണിക്കുന്നു.
നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിൽ എത്രമാത്രം സ്റ്റോറേജ് അവശേഷിക്കുന്നുവെന്ന് കണ്ടെത്താൻ, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് https://photos.google.com/storage എന്ന ലിങ്കിലേക്ക് പ്രവേശിക്കുക. നിങ്ങൾ ഉപയോഗിക്കുന്ന പ്ലാനിനെ ആശ്രയിച്ച് ഇത് നിങ്ങളുടെ മൊത്തം സ്റ്റോറേജ് കാണിക്കും. സ്റ്റോറേജ് ഇനിയും എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് ഇത് പരിശോധിക്കുന്നതിലൂടെ അറിയാം.
നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് എത്ര തവണ ഉള്ളടക്കം ബാക്കപ്പ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ എസ്റ്റിമേറ്റ്. ഗൂഗിള്‍ ഡ്രൈവിൽ നിന്നും ജിമെയിലിൽ നിന്നുമുള്ള ഉള്ളടക്കത്തിനൊപ്പം നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുത്ത സ്റ്റോറേജിന്‍റെ അളവും ഇത് കാണിക്കുന്നു.
Leave a Reply