റെഡ്മി നോട്ട് 9 അവതരണം ഉടന്‍

redmi note 9

ചൈനീസ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഭീമന്മാരായ ഷവോമി തങ്ങളുടെ റെഡ്മി ശ്രേണിയില്‍പ്പെട്ട നോട്ട് 9 സ്മാർട്ട്ഫോണിന്‍റെ 5ജി വേരിയന്‍റ് അവതരിപ്പിക്കാനൊരുങ്ങുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നവംബര്‍ 24-ന് ചൈനീസ് വിപണിയിലായിരിക്കും റെഡ്മി നോട്ട് 9 5ജിയുടെ ആദ്യ അവതരണം നടക്കുക. 

രണ്ട് മോഡലുകളില്‍ അവതരിപ്പിക്കുന്ന റെഡ്മി നോട്ട് 9 പ്രോ 5ജിയുടെ ഉയർന്ന മോഡലിന് റെഡ്മി നോട്ട് 9 ഹൈ എഡിഷൻ എന്നും അടിസ്ഥാന മോഡലിന് റെഡ്മി നോട്ട് 9 സ്റ്റാൻഡേർഡ് എഡിഷൻ എന്നുമായിരിക്കും പേരുകള്‍.  

കഴിഞ്ഞ ആഴ്ച ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് റെഡ്മി നോട്ട് 9 സ്റ്റാൻഡേർഡ് എഡിഷന് 1000 യുവാനും (ഏകദേശം 11300 രൂപ), റെഡ്മി നോട്ട് 9 ഹൈ എഡിഷന് 1500 യുവാനും (ഏകദേശം 17000 രൂപ) ആയിരിക്കും വില. ഇന്ത്യയിലെത്തുമ്പോൾ പക്ഷെ വില വർദ്ധിക്കാനുള്ള സാധ്യതകൾ ഏറെയാണ്. 
6.53 ഇഞ്ച് ഫുൾ എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേയുള്ള റെഡ്മി നോട്ട് 9 സ്റ്റാൻഡേർഡ് എഡിഷന് മീഡിയടെക് ഡൈമെൻസിറ്റി 800U Soc പ്രോസസ്സർ ആയിരിക്കും കരുത്ത്. 8 ജിബി റാം, 256 ജിബി വരെ ഇന്‍റേണൽ സ്റ്റോറേജ് എന്നിവ ഫോണിനുണ്ടാകും. റെഡ്മി നോട്ട് 9 5ജിയിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഉണ്ടാകുക.

6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയുള്ള റെഡ്മി നോട്ട് 9 പ്രോ 5ജിയ്ക്ക് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി Soc പ്രോസസ്സർ, 12 ജിബി റാം, 256 ജിബി വരെ ഇന്‍റേണൽ സ്റ്റോറേജ് സവിശേഷതകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. 108 മെഗാപിക്സൽ പ്രൈമറി ക്യാമറ സഹിതമാണ് റെഡ്മി നോട്ട് 9 ഹൈ എഡിഷൻ വിപണിയിലെത്തുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*