സ്ത്രീ സുരക്ഷയ്ക്കായി പുതിയ ആപ്പ് ഒരുക്കി വോഡഫോൺ ഐഡിയ ഫൗണ്ടേഷൻ

vodafone idea myamber foundation for womens

സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി ‘മൈ അമ്പര്‍’ എന്ന പേരില്‍ ഇന്ത്യയിൽ പുതിയൊരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോണ്‍-ഐഡിയ. വോഡഫോൺ ഐഡിയ ലിമിറ്റഡിന്‍റെ സി‌എസ്‌ആർ വിഭാഗമായ വോഡഫോൺ ഐഡിയ ഫൗണ്ടേഷൻ, നാസ്കോം ഫൗണ്ടേഷൻ, സെയ്ഫ്റ്റി ട്രസ്റ്റ്, യുഎൻ വനിതകൾ എന്നിവരുമായി ചേർന്നാണ് ‘മൈ അമ്പർ’ (മൈ സ്കൈ) പുറത്തിറക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

രാജ്യത്തുടനീളമുള്ള പ്രധാനപ്പെട്ട ഹെൽപ്പ്ലൈൻ നമ്പറുകളിലേക്കും സേവന ദാതാക്കളിലേക്കും ഇതിലൂടെ സ്ത്രീകൾക്ക് എളുപ്പത്തിൽ ആക്സസ് ലഭ്യമാകുന്നതാണ്. വിവിധ ഘട്ടങ്ങളിലൂടെയുള്ള റിസ്ക് അസസ്മെന്‍റ് ടൂളുകള്‍ ലഭ്യമാക്കുന്ന ഇതില്‍ നിയമ, കൗൺസിലിംഗ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന സര്‍വീസ് ഡയറക്ടറി സംവിധാനവും ഉണ്ട്.

2ജി നെറ്റ് വര്‍ക്കില്‍ പോലും പ്രവര്‍ത്തന സജ്ജമാകുന്ന ഈ ആപ്ലിക്കേഷനില്‍ മിക്ക സവിശേഷതകളും ഓഫ്‌ലൈനായും ലഭ്യമാണ്. കൂടുതൽ‌ പ്രാദേശിക ഭാഷകളിൽ‌ ഇതിലെ ഉള്ളടക്കം ഉൾ‌പ്പെടുത്താൻ‌ കമ്പനി ശ്രമങ്ങള്‍ നടത്തിവരുകയാണ്. കൂടാതെ, ഫീച്ചർ ഫോണുകൾക്കും പിന്തുണ വ്യാപിപ്പിക്കുന്നതായിരിക്കും.

ആപ്ലിക്കേഷന്‍റെ ആന്‍ഡ്രോയിഡ് പതിപ്പ് ഇതിനകം തന്നെ ഗൂഗിള്‍ പ്ലേസ്റ്റോറിൽ ലഭ്യമാണ്, കൂടാതെ ഐഓഎസ് പതിപ്പ് ഉടൻ പുറത്തിറങ്ങുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*