വേള്‍ഡ് വൈഡ് വെബിന്‍റെ ഒരു ഡിജിറ്റല്‍ ആര്‍ക്കൈവ് ആയ വേബാക്ക് മെഷീന്‍(Wayback Machine) ഉപയോഗപ്പെടുത്തി വെബ്സൈറ്റുകളുടെ പഴയ പതിപ്പുകള്‍ ബ്രൗസ് ചെയ്യാവുന്നതാണ്. ഈ ഓൺലൈൻ സേവനം ഉപയോഗിച്ച്, ഏത് സൈറ്റിന്‍റെയും പഴയകാലരൂപവും വിവരങ്ങളും നിങ്ങൾക്ക് കാണാൻ സാധിക്കും.
വെബ്‌സൈറ്റുകൾ പതിവായി മാറുന്നു, അതുപോലെ തന്നെ ഈ വെബ്‌സൈറ്റുകളെ നിയന്ത്രിക്കുന്ന നിയമങ്ങളും അതിനാല്‍ ഇടയ്ക്കിടയ്ക്കൊക്കെ രൂപമാറ്റം സംഭവിക്കുന്ന വെബ്സൈറ്റുകളില്‍ നിലവിലില്ലാത്ത ഉള്ളടക്കം കാണാൻ വേബാക്ക് മെഷീൻ പ്രയോജനപ്പെടുത്താവുന്നതാണ്. ട്രബിൾഷൂട്ടിംഗിനും വേബാക്ക് മെഷീൻ ഉപയോഗിക്കാം.
ഇന്‍റർനെറ്റ് ആർക്കൈവിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയി നിങ്ങൾ വേബാക്ക് മെഷീന്‍റെ അഡ്രസ്സ് ബാറിൽ ബ്രൗസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സൈറ്റിന്‍റെ URL നൽകുക.
സൈറ്റില്‍ പ്രവേശിച്ചുകഴിഞ്ഞാൽ, “Browse History” ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ, നൽകിയ വെബ്‌സൈറ്റിന്‍റെ എല്ലാ വർഷത്തെയും സ്നാപ്പ്ഷോട്ട് അടങ്ങിയിരിക്കുന്ന ഒരു ടൈംലൈന്‍ നിങ്ങൾക്ക് കാണാം. രണ്ട് തീയതികൾക്കിടയിൽ വെബ്‌സൈറ്റിന്‍റെ എത്ര സ്നാപ്പ്ഷോട്ടുകൾ ഉണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു കുറിപ്പും ഇതില്‍ ഉണ്ടാകും.
തിരഞ്ഞെടുത്ത വർഷത്തിന്‍റെ കലണ്ടർ വ്യൂ ഇപ്പോൾ നിങ്ങൾക്ക് ലഭ്യമാകും. തീയതിയിലൂടെ നിങ്ങളുടെ കഴ്‌സർ ചലിപ്പിച്ച് പോപ്പ്-അപ്പ് മെനുവിൽ നിന്ന് സ്നാപ്പ്ഷോട്ട് തിരഞ്ഞെടുത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന തീയതി / സമയം തിരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങൾക്ക് വെബ്‌സൈറ്റിന്‍റെ ആർക്കൈവ് ചെയ്‌ത പതിപ്പ് ബ്രൗസ് ചെയ്യാനാകുന്നതാണ്.
Leave a Reply