വൺപ്ലസിന്‍റെ പുതിയ മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്ഫോണുകള്‍; വിലയും സവിശേഷതകളും

one plus nord 10

വൺപ്ലസ് തങ്ങളുടെ മിഡ് റെയ്ഞ്ച് സ്മാർട്ട്‌ഫോണുകളുടെ നിരയിലേക്ക് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിരിക്കുന്നു. എന്‍10 5ജി, എന്‍100 എന്നീ പുതിയ രണ്ട് നോര്‍ഡ് സീരിസ് ഫോണുകളുടെ അവതരണമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

വിലനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം, എന്‍10 5ജി യുകെയിൽ 329 ഡോളറിലും ജർമ്മനിയിൽ 349 ഡോളറിലും (ഏകദേശം 32000 രൂപ) വില്‍പ്പന ആരംഭിക്കുമ്പോൾ എന്‍100 ആരംഭിക്കുന്നത് 179, 199 ഡോളറിലാണ് (ഏകദേശം 17000 രൂപ). രണ്ട് ഫോണുകളും ചിപ്പ്‌സെറ്റുകൾ ഉൾപ്പെടെ വ്യത്യസ്ത സവിശേഷതകൾ ഉൾക്കൊള്ളുന്നു. നവംബറില്‍ വിപണിയില്‍ ലഭ്യമാകുന്ന ഇരു ഡിവൈസുകളും നിലവില്‍ തിരഞ്ഞെടുത്ത വിപണികളിൽ ഫോണുകൾ ലഭ്യമാക്കിയിട്ടുണ്ട്.

വൺപ്ലസ് എൻ10 5ജി: സവിശേഷതകൾ

വൺപ്ലസ് നോർഡ് എൻ10 5ജിയിൽ 6 ജിബി റാമും 128 ജിബി എക്സ്പാന്‍ഡബിള്‍ സ്റ്റോറേജും ഉണ്ട്, ഇത് മികച്ച പ്രകടനത്തിനായി സ്നാപ്ഡ്രാഗൺ 690 Soc- യുമായി ജോടിയാക്കിയിരിക്കുന്നു. 90Hz റിഫ്രഷ് റെയ്റ്റിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന 6.49 ഇഞ്ച് സ്‌ക്രീൻ ആണ് ഫോണിലുള്ളത്. ഈ സ്ക്രീൻ വൺപ്ലസ് നോർഡ് ശ്രേണിയില്‍ വലുതാണ് എന്നതാണ് ശ്രദ്ധേയം.

റിയര്‍ പാനലില്‍ നല്‍കിയിരിക്കുന്ന ഫിംഗർപ്രിന്‍റ് സെൻസറാണ് ഫോണിന്‍റെ മറ്റൊരു സവിശേഷത, എന്നാല്‍ ഇതില്‍ ഇൻ-ഡിസ്‌പ്ലേ റീഡർ ഇല്ല. ഉപകരണത്തിന്‍റെ മറ്റ് സവിശേഷതകളിൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഉൾപ്പെടുന്നു.

64 മെഗാപിക്സൽ ക്യാമറ, 119 ഡിഗ്രി അൾട്രാവൈഡ്, മാക്രോ, മോണോക്രോം ലെൻസ് എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്. സെൽഫികൾക്കായി, ഫോണിന് 16 മെഗാപിക്സൽ ക്യാമറയും ഉണ്ട്.

വാർപ്പ് ചാർജ്ജ് 30ടി ഉപയോഗിച്ച് വേഗത്തിൽ ചാർജ്ജ് ചെയ്യാൻ കഴിയുന്ന 4300mAh ബാറ്ററിയുമുള്ള വൺപ്ലസ് എൻ10 5ജി ആൻഡ്രോയിഡ് 10 ഓഎസിലാണ് പ്രവര്‍ത്തിക്കുക.

വൺപ്ലസ് നോർഡ് എന്‍100: സവിശേഷതകൾ

നോർഡ് എൻ100 നെ സംബന്ധിച്ചിടത്തോളം, ഇത് ഒരു ലോ-എൻഡ് ഉപകരണമാണ്. 6.52 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണില്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 4ജി പിന്തുണയുള്ള സ്നാപ്ഡ്രാഗൺ 460 Soc ആണിതിന് കരുത്ത് പകരുന്നത്.

13 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഇതില്‍ പോർട്രെയ്റ്റിനും മാക്രോ ഷോട്ടുകൾക്കുമായി രണ്ട് ലെൻസുകൾ കൂടി നല്‍കിയിരിക്കുന്നു. റിയര്‍ പാനലില്‍ തന്നെയാണ് ഫിംഗർപ്രിന്‍റ് സെൻസര്‍ നല്‍കിയിരിക്കുന്നത്. 18W വരെ അതിവേഗ ചാർജ്ജിങ് പിന്തുണയുള്ള ഫോണിന് 5000mAh ബാറ്ററിയാണ് ഉള്ളത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*