നാവിഗേഷനായി വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ ഗൂഗിള്‍ മാപ്‌സിനായി കൂടുതല്‍ അപ്ഡേഷനുകൾ ഗൂഗിള്‍ പ്രഖ്യാപിച്ചു. ഓഗ്മെന്‍റഡ് റിയാലിറ്റിയെ അടിസ്ഥാനമാക്കി ഗൂഗിള്‍ മാപ്‌സിനായി കമ്പനി ഒരു ലൈവ് വ്യൂ സവിശേഷത കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. ദൃശ്യ സൂചകങ്ങൾ നൽകാൻ ലൈവ് വ്യൂ ഒരു സ്മാർട്ട്‌ഫോണിന്‍റെ ക്യാമറയും ജിപിഎസും ഉപയോഗിക്കുന്നു. ഗൂഗിള്‍ മാപ്‌സിലെ പുതിയ അപ്‌ഡേറ്റുകൾക്കൊപ്പം, ലൈവ് വ്യൂ ഫീച്ചറില്‍ ഓഗ്മെന്‍റഡ് റിയാലിറ്റി രൂപത്തില്‍ ദിശകളും ലാൻഡ്‌മാർക്കുകളും തിരിച്ചറിയുന്നതിനാൽ ഉപയോക്താക്കൾക്ക് അവർ ഒരു നഗരത്തിൽ എവിടെയാണെന്ന് എളുപ്പത്തില്‍ അറിയുവാന്‍ സാധിക്കുന്നതാണ്.
ലാൻഡ്‌മാർക്കുകൾ എന്നത് പ്രധാന കെട്ടിടങ്ങൾ, പ്രധാനപ്പെട്ട സ്ഥലങ്ങൾ അല്ലെങ്കിൽ എളുപ്പത്തിൽ കാണാവുന്ന പാർക്കുകൾ എന്നിവ ആകാം. ആംസ്റ്റർഡാം, ബാങ്കോക്ക്, ബാഴ്‌സലോണ, ബെർലിൻ, ബുഡാപെസ്റ്റ്, ദുബായ്, ഫ്ലോറൻസ്, ഇസ്താംബുൾ, ക്വാലാലംപൂർ, ക്യോട്ടോ, ലണ്ടൻ, ലോസ് ഏഞ്ചൽസ്, മാഡ്രിഡ്, മിലാൻ, മ്യൂണിച്ച്, ന്യൂയോർക്ക്, ഒസാക്ക, പാരീസ്, പ്രാഗ്, റോം, സാൻ ഫ്രാൻസിസ്കോ, സിഡ്നി, ടോക്കിയോ, വിയന്ന എന്നിവിടങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുന്നതാണ്. ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപയോക്താക്കൾക്കായി ഗൂഗിള്‍ മാപ്‌സിലെ ലാൻഡ്‌മാർക്ക് ഫീച്ചര്‍ ഉടൻ പുറത്തിറങ്ങും.
Leave a Reply