മോട്ടോ റേസർ 5ജി ഇന്ത്യന്‍ വിപണിയില്‍, വില 124999 രൂപ

motorola razr five g

ഓൺലൈൻ ഇവന്‍റിലൂടെ മോട്ടറോള ഇന്ത്യയില്‍ പുതിയ മോട്ടോ റേസർ 5ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. 2019 ൽ മോട്ടറോള തങ്ങളുടെ ആദ്യത്തെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ആയി മോട്ടോ റേസര്‍ അവതരപ്പിച്ചതിനുശേഷം 2020 ൽ കമ്പനി മോട്ടോ റേസറിന്‍റെ മെച്ചപ്പെടുത്തിയ പതിപ്പ് പുറത്തിറത്തി. 5ജി പിന്തുണ, മികച്ച ക്യാമറ സവിശേഷതകൾ, ശക്തമായ ചിപ്‌സെറ്റ് എന്നിവയുമായാണ് പുതിയ റേസർ 5ജി-യില്‍ നല്‍കിയിരിക്കുന്നത്.

മോട്ടോ റേസർ 5ജി വിലയും ലഭ്യതയും

8 ജിബി വേരിയന്‍റില്‍ മാത്രമുള്ള മോട്ടോ റേസര്‍ 5ജി 124999 രൂപ നിരക്കിൽ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് മോട്ടോ റേസർ 5ജിയിൽ 10000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. അതിനാൽ കിഴിവ് കഴിഞ്ഞ് 114999 രൂപയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങാം.

മിനുക്കിയ ഗ്രാഫൈറ്റ് നിറത്തിലാണ് മോട്ടോ റേസർ 5ജി വിപണിയിലെത്തിയത്. ഒക്ടോബർ 12 മുതല്‍ ഫ്ലിപ്കാർട്ടിലും മറ്റ് പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഇത് വാങ്ങാൻ ലഭ്യമാകും.

മോട്ടോ റേസർ 5ജി സവിശേഷതകള്‍

ആഗോള വിപണിയില്‍ ഇതിനോടകം തന്നെ അവതരിപ്പിക്കപ്പെട്ടതിനാല്‍ സവിശേഷതകള്‍ എല്ലാം തന്നെ ഇപ്പോള്‍ കൃത്യമായി അറിയാന്‍ സാധിക്കുന്നുണ്ട്. മോട്ടോ റേസർ 5ജിയിൽ 6.2 ഇഞ്ച് pOLED ഡിസ്പ്ലേയും. ഫോണിന്‍റെ പിൻഭാഗത്ത്, 2.7 ഇഞ്ച് വലിപ്പമുള്ള ഒരു റെസ്പോൺസീവ് സെക്കൻഡറി ഡിസ്പ്ലേയും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാൻ കഴിയുന്ന 8 ജിബി വരെ റാമും 256 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജും ഉൾക്കൊള്ളുന്ന ക്വാൽകം സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസ്സറാണ് റേസർ 5ജി-യ്ക്ക് കരുത്തുപകരുന്നത്.

മോട്ടറോള റേസർ 5ജിയിൽ 48 മെഗാപിക്സൽ ക്വാഡ് പിക്‌സൽ ക്യാമറയും f/1.7 അപ്പേർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനും ടോഫും ഉൾക്കൊള്ളുന്നു. മുൻവശത്ത്, f/ 2.2 അപ്പേർച്ചർ ഉള്ള സെൽഫികൾക്കായി 20 മെഗാപിക്സൽ ക്യാമറയാണ് സ്മാർട്ട്‌ഫോണിന്‍റെ സവിശേഷത. മോട്ടോ റേസർ 5ജിയുടെ പിൻ ക്യാമറയെക്കുറിച്ച് രസകരമായ ഒരു കാര്യമുണ്ട്. ഫോൺ തുറക്കുമ്പോൾ 48 മെഗാപിക്സൽ ഷൂട്ടർ റിയര്‍ ക്യാമറയായി ഉപയോഗിക്കാനും ഫോൺ അടയ്ക്കുമ്പോൾ ഫ്രണ്ട് ക്യാമറയായി ഉപയോഗിക്കാനും കഴിയും. ബാറ്ററിയുടെ കാര്യത്തിൽ, മോട്ടറോള റേസർ 5 ജിയിൽ 15W ടർബോപവർ ചാർജ്ജറിനെ പിന്തുണയ്‌ക്കുന്ന 2800mAh ബാറ്ററിയുണ്ട്. സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇത് ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ഓഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കുന്നതാണ്. 192 ഗ്രാം ഭാരമുള്ള റേസര്‍ 5ജി സ്മാര്‍ട്ട്ഫോണില്‍ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.0, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പിന്തുണ, ഡ്യുവൽ സിം എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*