ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐആർസിടിസി) പങ്കാളികളായി കൊണ്ട് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സേവനം ആരംഭിച്ചിരിക്കുകയാണ് ആമസോൺ ഇന്ത്യ. നിലവിൽ ഈ സവിശേഷത ആമസോണിന്‍റെ മൊബൈൽ വെബ്‌സൈറ്റിലും ആന്‍ഡ്രോയിഡിനായുള്ള ആപ്ലിക്കേഷനിലും മാത്രമേ ലഭ്യമാകൂ. ഒറ്റ ക്ലിക്കിലൂടെ പണമടയ്ക്കൽ, അധിക സേവന നിരക്കുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ എന്നിവ ഉൾപ്പെടെ ബുക്കിംഗ് പ്രക്രിയ ഉപയോക്താക്കൾക്ക് സൗകര്യപ്രദമാക്കുന്നരീതിയില്‍ നിരവധി സഹായകരമായ സവിശേഷതകളോട് കൂടിയാണ് ആമസോൺ ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പ്രരംഭ ഓഫർ എന്ന നിലയിൽ, ആദ്യതവണ ഉപഭോക്താക്കൾക്ക് അവരുടെ ബുക്കിംഗിൽ 120 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനായി ആമസോൺ ഒരു പ്രത്യേക പേജ് സജ്ജമാക്കിയിട്ടുണ്ട്. മൊബൈലിലെ ടിക്കറ്റ് ബുക്കിംഗ് പോർട്ടലിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ സ്കാൻ ചെയ്യാൻ കഴിയുന്ന ഒരു ക്യുആർ കോഡും പേജില്‍ ലഭ്യമാണ്. ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്ക് ഈ സവിശേഷത ഉടൻ എത്തുമെന്ന് ആമസോൺ പത്രക്കുറിപ്പിൽ അറിയിച്ചു.
ആമസോൺ പേ ടാബിലേക്ക് പോയി ട്രെയിനുകൾ / യാത്രാ വിഭാഗം എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. മറ്റേതൊരു ട്രാവൽ ബുക്കിംഗ് പോർട്ടലിലേതു പോലെയും, ഉപയോക്താക്കൾക്ക് അവരുടെ യാത്രാ സ്ഥലവും തീയതിയും നല്‍കിയശേഷം തുടർന്ന് വരുന്ന പട്ടികയിൽ നിന്ന് അനുയോജ്യമായ ഒരു ട്രെയിൻ യാത്ര തിരഞ്ഞെടുക്കാന്‍ പറ്റുന്നതാണ്. ഉപയോക്താക്കൾക്ക് അവരുടെ ആമസോൺ പേ ബാലൻസ് ഉപയോഗിക്കാം അല്ലെങ്കിൽ മറ്റേതെങ്കിലും ഡിജിറ്റൽ പേയ്‌മെന്‍റ് രീതി തിരഞ്ഞെടുക്കാം. നിങ്ങളുടെ ഓർഡറുകൾ എന്ന വിഭാഗത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് ടിക്കറ്റ് റദ്ദാക്കാനും സാധിക്കുന്നതാണ്.
Leave a Reply