ഐഫോൺ 12 ഒക്ടോബർ 13 ന് പുറത്തിറക്കും

apple i phone 12 event

ടെക് ലോകത്തെയും ഐഫോണ്‍പ്രേമികളെയും ആവേശത്തിലാക്കി ആപ്പിള്‍ വരാനിരിക്കുന്ന ഐഫോണ്‍ ഇവന്‍റിന്‍റെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 13ന് നടത്താനിരിക്കുന്ന വെര്‍ച്വല്‍ ചടങ്ങ് കമ്പനിയുടെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ ലൈവ് സ്ട്രീം ചെയ്യുകയായിരിക്കും ഇത്തവണ. ഇന്ത്യന്‍ സമയം രാത്രി 10:30 മുതലായിരിക്കും ചടങ്ങുകള്‍ ആരംഭിക്കുക.

ആപ്പിൾ പുതിയ ഐഫോണുകള്‍ക്കൊപ്പം ഒരു ചെറിയ ഹോംപോഡ് സ്മാർട്ട് സ്പീക്കർ, ഒരു പുതിയ ആപ്പിൾ ടിവി സ്ട്രീമിംഗ് ബോക്സ് എന്നിവയും ഇവന്‍റില്‍ അവതരിപ്പിക്കുന്നതായിരിക്കും.
ഐഫോൺ 12 സീരീസ് നാല് പുതിയ ഫോണുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ വെളിപ്പെടുത്തിയ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഐഫോൺ 12 സൂപ്പർ ഫാസ്റ്റ് 120Hz റിഫ്രഷ് റെയ്റ്റ് ഡിസ്‌പ്ലേകൾക്കുള്ള പിന്തുണയുണ്ടാകുകയില്ല.

ഐഫോൺ 12 ന്‍റെ 6.1 ഇഞ്ച്, 6.7 ഇഞ്ച് മോഡലുകൾ ഐഫോൺ 11 മോഡലുകളിൽ കണ്ട അതേ ഡിസ്‌പ്ലേ നോച്ച് കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, മറ്റ് ഫോണുകളെ അപേക്ഷിച്ച് 5.4 ഇഞ്ച് മോഡലിന് അല്പം ഇടുങ്ങിയ നോച്ച് ഉണ്ടായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അവതരണത്തിന് മുന്നോടിയായി, ഫോണുകളെക്കുറിച്ചുള്ള ധാരാളം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഐഫോണ്‍ പ്രോ ശ്രേണിയില്‍ ഉപയോഗിക്കാന്‍ പോകുന്ന ലിഡാര്‍ (LiDAR) സെന്‍സറായിരിക്കാം ഈ വര്‍ഷത്തെ പുതുമകളിലൊന്ന്. ഇത് ഫോണുകളുടെ 3ഡി ഡെപ്ത് മാപ്പിംഗ് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*