സോണി a7C: കമ്പനിയുടെ ആദ്യ സൂപ്പർ കോംപാക്റ്റ് ഫുൾ ഫ്രെയിം ക്യാമറ

sonya72c

ജാപ്പനീസ് കമ്പനിയായ സോണി കോർപ്പറേഷൻ ഒരു പുതിയ നിര ക്യാമറകൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് വിവരങ്ങള്‍ പുറത്തുവരുന്നു. ഒരു സൂപ്പർ കോംപാക്റ്റ് ഫുൾ ഫ്രെയിം സോണി a7C ക്യാമറയാകാനാണിത് സാധ്യത. “സി” എന്നത് കോം‌പാക്റ്റിനെ സൂചിപ്പിക്കുന്നു. ഒരു എൻ‌ട്രി ലെവൽ ഫുൾ ഫ്രെയിം ക്യാമറ ആയിട്ടുള്ള a7C ക്യാമറ മോഡൽ പുതിയ “സി” ലൈനപ്പിന്‍റെ ആദ്യ ക്യാമറയും സോണി a7-a9 ക്യാമറ സീരീസിനൊപ്പം നിലനിര്‍ത്തുകയും ചെയ്യുന്നതായിരിക്കും.

പോർട്ടബിലിറ്റിയും, ഭാരം കുറവുമായ ക്യാമറകൾ ഇഷ്ടപ്പെടുന്ന വ്ലോഗർമാർ, യൂട്യൂബർമാർ, യാത്രികര്‍ എന്നിവര്‍ക്കായി കോംപാക്റ്റ് ക്യാമറകൾ നിർമ്മിക്കുക എന്നതാണ് സോണിയുടെ ലക്ഷ്യം. അതിനാൽ, സോണി ZV-1 ക്യാമറ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നതിന് സമാനമായി പുതിയ സി-ലൈനിന് ഫ്ലിപ്പ് സ്ക്രീൻ, വിൻഡ് സ്ക്രീനോടുകൂടിയ മികച്ച മൈക്രോഫോണുകൾ എന്നിവ നല്‍കിയിരിക്കുന്നു.

സെപ്റ്റംബർ പകുതിയോടെ വിപണിയില്‍ പ്രതീക്ഷിക്കപ്പെടുന്ന a7C ക്യാമറയില്‍ 24 മെഗാപിക്സൽ ഇമേജ് സെൻസറും സോണി a7III ക്യാമറ മോഡലിന് സമാനമായ ഓട്ടോഫോക്കസ് സിസ്റ്റവും ഉണ്ടാകും. ആർ‌എക്സ് 100 ക്യാമറ സീരീസിലേതിന് സമാനമായ പോപ്പ്-അപ്പ് ഇലക്ട്രോണിക് വ്യൂ‌ഫൈൻഡറും ഉള്‍പ്പെടുത്തുന്ന a7C-യുടെ ബോഡി വലുപ്പം സോണി A6600 ന്‍റെത് പോലെയായിരിക്കും.
സിംഗിൾ എസ്ഡി കാർഡ് സ്ലോട്ട്, യുഎസ്ബി-സി പോർട്ട്, മൈക്ക്-ഇൻ, ഹെഡ്ഫോൺ ജാക്ക്, ബിൽറ്റ്-ഇൻ വൈഫൈ, ബ്ലൂടൂത്ത്, NP-FZ100 ബാറ്ററി എന്നിവയാണ് സോണി a7C യുടെ മറ്റ് സവിശേഷതകൾ.
പുതിയ ക്യാമറകൾക്കൊപ്പം സോണി പുതിയ ലെൻസുകളും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*