കമാൻഡ് പ്രോംപ്റ്റ് ഉപയോഗിച്ച് വിൻഡോസ് 10 പിസി ലോക്ക് ചെയ്യാം

windows 10

വിൻഡോസ് 10 പിസി ഓഫ് ചെയ്യുന്നതിനായി കമാൻഡ് പ്രോംപ്റ്റ് ഉപയോഗിക്കുന്നത് സ്റ്റാര്‍ട്ട് മെനുവിൽ നിന്നുള്ള ഷട്ട്ഡൗൺ ഓപ്ഷൻ ഉപയോഗിക്കുന്നതിനേക്കാളും അല്ലെങ്കിൽ പിസിയിലെ പവർ ബട്ടൺ അമർത്തുന്നതിനേക്കാളും കൂടുതൽ എളുപ്പമുള്ള പ്രക്രിയയാണ്. ഇത് എങ്ങനെ ചെയ്യാമെന്നത് ഇതാ.

ആദ്യം, “Start” മെനു തുറന്ന് വിൻഡോസ് സേര്‍ച്ച് ബാറിൽ “cmd” എന്ന് ടൈപ്പ് ചെയ്ത് സേര്‍ച്ച് റിസള്‍ട്ടിൽ നിന്ന് “Command Prompt” തിരഞ്ഞെടുത്ത് പിസിയിൽ കമാൻഡ് പ്രോംപ്റ്റ് തുറക്കുക.

കമാൻഡ് പ്രോംപ്റ്റ് തുറന്നതിനുശേഷം നിങ്ങളുടെ വിൻഡോസ് 10 പിസി ലോക്ക് ചെയ്യുന്നതിന്

Rundll32.exe user32.dll, LockWorkStation

എന്ന കമാൻഡ് പ്രവർത്തിപ്പിക്കുക.

എക്സിക്യൂട്ട് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ പിസി ലോക്ക് ചെയ്യപ്പെടും. പിന്നീട് പിസി വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുവാനായി നിങ്ങളുടെ പിൻ, പാസ്‌വേഡ് അല്ലെങ്കില്‍ സാധാരണയായി നിങ്ങൾ ഉപയോഗിക്കുന്ന സൈൻ-ഇൻ രീതി എന്നിവ ഉപയോഗിച്ച് വീണ്ടും പിസി സൈൻ ഇൻ ചെയ്യേണ്ടതുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*