പോക്കോ എക്സ് 3 സെപ്റ്റംബര്‍ 22ന് ഇന്ത്യയിൽ

poco x three

സെപ്റ്റംബര്‍ ആദ്യം അവതരിപ്പിക്കപ്പെട്ട പോക്കോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയ പോക്കോ എക്സ്3 സെപ്റ്റംബർ 22 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. പുതിയ പോക്കോ എക്സ് 3 ഫ്ലിപ്കാർട്ട് എക്‌സ്‌ക്ലൂസീവ് ആയിട്ടായിരിക്കും ലഭ്യമാകുക. ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്ന പോക്കോ എക്സ് 3 പതിപ്പിന്‍റെ ചില പ്രധാന വിശദാംശങ്ങളും ഫ്ലിപ്കാർട്ട് പേജ് വെളിപ്പെടുത്തുന്നു.

ക്വാൽകം സ്‌നാപ്ഡ്രാഗൺ 732 ജി ചിപ്പ്സെറ്റ് ഫീച്ചർ ആയിരിക്കും ഇതില്‍ ഉണ്ടാകുക. ഈ പുതിയ ചിപ്പ്സെറ്റ് മറ്റൊരു ജനപ്രിയ മിഡ് റെയ്ഞ്ച് ചിപ്പ്‌സെറ്റ് ആയ സ്‌നാപ്ഡ്രാഗൺ 730 ജി യുടെ ഓവർ‌ലോക്ക്ഡ് പതിപ്പാണ്. 64GB റാമും 256GB വരെ സ്റ്റോറേജുമായി ചിപ്പ്സെറ്റ് ചേര്‍ത്ത ഫോണിന്‍റെ കോര്‍ ഹാര്‍ഡ് വെയര്‍ നിലനിര്‍ത്തുന്നത് കമ്പനിയുടെ ലിക്വിഡ് കൂള്‍ 1.0 പ്ലസ് സിസ്റ്റമായിരിക്കും.

120Hz ഡിസ്പ്ലേയാണ് പോക്കോ എക്സ് 3 യുടെ ഇന്ത്യൻ പതിപ്പിലേക്ക് പ്രതീക്ഷിക്കുന്ന മറ്റൊരു സവിശേഷത. ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഉപകരണം എച്ച്ഡിആർ 10 പിന്തുണയ്‌ക്കുന്നു.

64MP ഐഎംഎക്സ് 682 സെന്‍സറും, 13MP അള്‍ട്രാവൈഡ് ആംഗിള്‍ ക്യാമറയും, ഡെപ്ത്ത്,മാക്രോ ഷൂട്ടുകള്‍ക്കായി 2MP ഡ്യുവല്‍ ക്യാമറയും ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണമായിരിക്കും ഇതില്‍ ഉണ്ടാകുക. മുൻവശത്തെ ക്യാമറ പഞ്ച്-ഹോൾ ഡിസ്‌പ്ലേയിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ 20 എംപി സെൻസർ ലഭിക്കും.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം പോക്കോ എക്സ്3 സ്മാര്‍‍ട്ട്ഫോണിന് ഇന്ത്യയില്‍ 18999 രൂപ അല്ലെങ്കില്‍ 19999 രൂപയായിരിക്കും വില.

About The Author

1 Comment

Leave a Reply

Your email address will not be published.


*