സ്മാർട്ട് ഗ്ലാസുകൾ നിര്‍മ്മിക്കുവാന്‍ ഫെയ്സ്ബുക്ക് റേ-ബാനുമായി കൈകോർക്കുന്നു

ray ban facebook smart glass

ലോകത്തിലെ ഏറ്റവും പ്രശസ്തമായ കണ്ണട ബ്രാൻഡുകളിലൊന്നായ റേ-ബാനുമായി ഫെയ്സ്ബുക്ക് കൈകോർക്കുന്നു. പുതിയ സ്മാർട്ട് ഗ്ലാസുകൾ വികസിപ്പിക്കുന്നതിനായിട്ടാണ് ഫെയ്സ്ബുക്ക് റേ-ബാനുമായി ജോടിയാക്കുന്നത്. ഉപയോക്താക്കളെ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിനാണ് പുതിയ സ്മാർട്ട് ഗ്ലാസുകൾ നിർമ്മിക്കുന്നത്.

ഫെയ്‌സ്ബുക്കിന്‍റെ വാർഷിക സമ്മേളനത്തിൽ മാർക്ക് സക്കർബർഗ് ആണ് ഈ പങ്കാളിത്തത്തെകുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. റേ-ബാൻ ബ്രാൻഡിന്‍റെ സഹായത്തോടെ സ്മാർട്ട് ഗ്ലാസ്സ് സാങ്കേതികവിദ്യ ജനപ്രിയമാക്കാനുള്ള ശ്രമമായാണ് പുതിയ നീക്കം.

സ്മാർട്ട് ഗ്ലാസുകൾ വികസിപ്പിക്കുന്നതിന് രണ്ട് ബ്രാൻഡുകളും ഒരുമിച്ച് പ്രവർത്തിക്കുന്നത് ഇതാദ്യമാണെങ്കിലും, മറ്റ് ജനപ്രിയ ടെക് കമ്പനികൾ സമാന സാങ്കേതികവിദ്യയിൽ കൈകോർത്തിട്ടുണ്ടെങ്കിലും അവരുടെ ഉൽപ്പന്നങ്ങളുടെ വാണിജ്യപരമായ അവതരണം പിന്നീട് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ആണ് ചെയ്തിട്ടുള്ളത്. ഗൂഗിൾ ഗ്ലാസ് ഇതിനൊരു ഉദാഹരണമാണ്. സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഗൂഗിൾ ഗ്ലാസ് ഇതുവരെ പുറത്തിറക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, ഗൂഗിൾ ഗ്ലാസ് വികസിപ്പിക്കുന്നതിനുള്ള പ്രോജക്റ്റ് താൽകാലികമായി നിർത്തിവച്ചെങ്കിലും അതിന്‍റെ മറ്റൊരു പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു.

ഫെയ്സ്ബുക്കിന്‍റെ പുതിയ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗപ്രദമായ പ്രവർത്തനങ്ങളേക്കാൾ ആശയവിനിമയത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫെയ്സ്ബുക്ക്-റെയ്ബാന്‍ കൂട്ട്കെട്ടില്‍ അവതരിപ്പിക്കപ്പെടുന്ന സ്മാര്‍ട്ട്ഗ്ലാസിന്‍റെ വിലയും മറ്റ് സവിശേഷതകളും ഒന്നും ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. പുതിയ ഉൽപ്പന്നം അടുത്ത വർഷം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*