കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീടുകളില്‍തന്നെ തുടരുവാന്‍ നാം നിര്‍ബന്ധിതരാകുകയാണ്. സാമൂഹിക അകലവും സാനിറ്റൈസിംഗും മാസ്കിന്റെ ഉപയോഗവും രോഗം പകരാതിരിക്കുവാനുള്ള പ്രതിരോധമാര്‍ഗ്ഗമാണ്. വീടിന് പുറത്തുപോകുമ്പോള്‍ മാത്രമല്ല വീടിനുള്ളിലും മാസ്ക് ധരിക്കുന്നത് ഒരു മാനദണ്ഡമായി മാറിയിരിക്കുന്നു. എന്നാല്‍ സർവ്വത്രാധിനേരവും മാസ്ക് ധരിച്ച് നടക്കുമ്പോള്‍ ഇടയ്ക്ക് പാട്ട് കേള്‍ക്കണം എന്ന് തോന്നിയാല്‍ കാര്യങ്ങള്‍ ഇത്തിരി ബുദ്ധിമുട്ടാകും. അത്തരം പ്രതിസന്ധിയെ മറികടക്കാന്‍ വയര്‍ലെസ്സ് ഇയര്‍ബഡുകള്‍ പ്ലഗ് ചെയ്തിട്ടുള്ള മാസ്കിലെ പുതിയ താരമായ മാസ്ക്ഫോണ്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ടെക് കമ്പനിയായ ഹബ്ബിൾ കണക്റ്റഡ് ആണ് പുതിയ മാസ്ക്ഫോണിന്റെ സൃഷ്ടിക്ക് പിന്നില്‍.
മാസ്ക്ഫോൺ അടിസ്ഥാനപരമായി ഇയർഫോണുകളുള്ള ഒരു ഫെയ്സ് മാസ്കും അതിൽ ഘടിപ്പിച്ചിരിക്കുന്ന മൈക്രോഫോണും ആയതിനാൽ ഉപയോക്താവിന് പാട്ടുകൾ കേൾക്കാനും ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാനും സാധിക്കും. ഇൻബിൽറ്റ് മൈക്രോഫോൺ വ്യക്തതയുള്ള സംഭാഷണം ഫോൺ കോളിൽ നല്‍കുന്നതാണ്. ഫോൺ കോൾ എടുക്കാനും ശബ്ദം ക്രമീകരിക്കാനും മാസ്കിൽ ബട്ടണുകളുണ്ട്. ബിൽറ്റ്-ഇൻ വയർലെസ്സ് ഇയർബഡ്സ് ആണ് മാസ്ക്ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല വോയിസ് പ്രൊജക്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നേർക്കുനേർ ഒരാൾ വന്നു സംസാരിക്കുമ്പോഴും വ്യക്തതയ്ക്കായി മാസ്ക് മാറ്റേണ്ട ആവശ്യമില്ല.
ഊരിമാറ്റി വൃത്തിയാക്കാവുന്ന ഫിൽറ്റർ ആണ് മാസ്ക്ഫോണിൽ നല്‍കിയിരിക്കുന്നത്. അലക്സാ, സിരി, ഗൂഗിൾ അസിസ്റ്റ് എന്നീ വോയിസ് അസിസ്റ്റും മാസ്ക്ഫോൺ വഴി ഉപയോഗപ്പെടുത്താം. ഫുൾ ചാർജ്ജിൽ 12 മണിക്കൂർ വരെ മാസ്ക്ഫോൺ തുടർച്ചായായി ഉപയോഗിക്കാം. താൽക്കാലികമായി നിർത്തുന്നതിന് / പ്ലേ ചെയ്യുന്നതിന് വോളിയം കുറയ്ക്കുന്നതിന് മാസ്കിന്റെ വലതുവശത്ത് മൂന്ന് ബട്ടണുകൾ നൽകിയിട്ടുണ്ട്. 49 ഡോളർ (ഏകദേശം 3,600 രൂപ) ആണ് മാസ്ക്ഫോണിന്റെ വില.
Leave a Reply