
ലോക്ക്ഡൗണിനെയും കൊറോണ വ്യാപനത്തെയും തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ദില്ലി മെട്രോ റെയിൽവേ കോർപ്പറേഷൻ (ഡിഎംആർസി) സെപ്റ്റംബർ 7 മുതൽ സർവീസ് പുനരാരംഭിക്കും. സേവനങ്ങൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡിഎംആർസി പുതിയ സ്മാർട്ട് ട്രാവൽ കാർഡുകൾ അവതരിപ്പിച്ചു. കാര്‍ഡ് സ്വൈപ്പ് ചെയ്യുന്ന ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റുകളില്‍ കാര്‍ഡുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനമാണ് വരുന്നത്. സീറോ ഹ്യൂമൻ ഇന്റർവെൻഷൻ കാർഡുകള്‍ എന്ന ഈ സ്മാര്‍ട്ട് കാര്ഡിനെകുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് അറിയാം.
എന്താണ് സീറോ ഹ്യൂമൻ ഇന്റർവെൻഷൻ കാർഡുകൾ?
ഒരു ഓട്ടോ ടോപ്പ്-അപ്പ് സവിശേഷത വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് കാര്‍ഡാണിത്. യാത്രക്കാര്‍ നല്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ബന്ധിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് പ്രവര്‍ത്തിക്കുക. കാര്‍ഡ് റീചാര്‍ജ്ജ് ചെയ്യുന്നതിനായി ഓട്ടോപ്പ് എന്ന ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുണ്ട്. (ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്) അല്ലെങ്കിൽ വെബ്സൈറ്റിൽ കാർഡ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പരിശോധന പൂർത്തിയാക്കിയ ശേഷം ടോപ്പ്-അപ്പ് സവിശേഷത ആക്ടീവ് ആകും. കാർഡിലെ ബാലൻസ് 100 രൂപയിൽ താഴെയാകുമ്പോൾ, പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ എൻട്രി ഗേറ്റിൽ ടാപ്പ് ചെയ്തുകഴിഞ്ഞാൽ അത് ഓട്ടോമാറ്റിക്കായി റീചാർജ്ജ് ചെയ്യപ്പെടും. ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാം. ഓരോ ടോപ്പ്-അപ്പിലും അഞ്ച് ശതമാനം അധിക കിഴിവ് ലഭിക്കും. യാത്രക്കാർക്ക് അവരുടെ കാർഡുകൾ വീട്ടിൽ എത്തിച്ചു നല്കുന്നതുമാണ്.
ഓട്ടോപ്പ് കാർഡിനെ കസ്റ്റമൈസ് ചെയ്യാം
ഓട്ടോപ്പ് കാർഡുകളെ കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്നതാണ്. അതായത് കാർഡിൽ നിങ്ങളുടെ ഫോട്ടോയും പേരും ചേർക്കാൻ സാധിക്കും. എന്നാല്‍ 150 രൂപ അധികമായി ഇതിന് നല്‍കേണ്ടിവരും. കാർഡിന് ഓർഡർ ചെയ്യുന്ന സമയത്ത് ഇത് ചെയ്യാൻ കഴിയുന്നതാണ്. കാർഡ് നഷ്ടപ്പെടുകയോമറ്റോ ചെയ്യുമ്പോള്‍ കണ്ടെത്തുവാനായി കാർഡിനെ കസ്റ്റമൈസ് ചെയ്യുന്നത് നിങ്ങളെ സഹായിച്ചേക്കാം.
പഴയ കാർഡിന് എന്ത് സംഭവിക്കും?
നിങ്ങളുടെ പഴയ മെട്രോ സ്മാർട്ട് കാർഡ് സാധുവായിരിക്കും. നിലവിലുള്ള പഴയ കാര്‍ഡുകളും ഓട്ടോപ്പ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം. രജിസ്റ്റര്‍ ചെയ്ത് 3 ദിവസത്തിനുശേഷം ഏതെങ്കിലും മെട്രോ സ്റ്റേഷന്റെ കസ്റ്റമര്‍ കെയര്‍ സന്ദര്‍ശിച്ചാല്‍ കാര്‍ഡ് ആക്ടീവേറ്റ് ചെയ്ത് തരുന്നതാണ്.
Leave a Reply