ഭൂനികുതി അടയ്ക്കാം ഓൺലൈനിലൂടെ

revenue.kerala.gov.in

ഈ കോവിഡ് കാലത്ത് നികുതികൾ അടക്കാനും മറ്റും സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.  വില്ലേജ് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ ഭൂനികുതിയും മറ്റും ഓൺലൈനിലൂടെ അടയ്ക്കാനുള്ള സൗകര്യം നിങ്ങൾക്ക്  ഇപ്പോള്‍  ഉപയോഗപ്പെടുത്താം . 

റവന്യൂ വകുപ്പിന്റെ വെബ് സൈറ്റിൽ കയറിയാൽ ഭൂനികുതി, പോക്കുവരവ് ഫീസ്, വസ്തുക്കരം, തണ്ടപ്പേര് പകർപ്പിന്റെ ഫീസ്, ലൊക്കേഷൻ സ്കെച്ച് ഫീസ് എന്നിവയെല്ലാം  ഈ സൈറ്റിലൂടെ അടയ്ക്കാം. 

www.revenue.kerala.gov.in എന്ന വിലാസത്തിൽ റവന്യൂവകുപ്പിന്റെ വെബ്സൈറ്റിൽ പ്രവേശിച്ച്  ‘Register’ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ രേഖപ്പെടുത്തി രജിസ്റ്റട്രേഷൻ പൂർത്തീകരിക്കുക.

ശേഷം, നിങ്ങളുടെ യൂസർ നെയിമും പാസ് വേഡും രേഖപ്പെടുത്തി  സൈറ്റിൽ ‘login’ ചെയ്യുക. ‘new request’ എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ‘land tax payment’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് വേണ്ട വിവരങ്ങൾ നൽകണം. 

നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം ‘submit’ ചെയ്യുക.

വില്ലേജ് ഓഫീസർ നിങ്ങളുടെ അപേക്ഷ പരിശോധിച്ച് കഴിയുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സന്ദേശം ലഭിക്കും.

അതിനുശേഷം വീണ്ടും ‘my request’ എന്നതിൽ ക്ലിക്ക് ചെയ്ത് ‘pay now’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഫീസ് തുക അടക്കുക. രസീത്  ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

ഇനി പിന്നീടുള്ള വർഷങ്ങളിൽ നികുതി അടയ്ക്കുവാനും ഇതേ വെബ്സൈറ്റിൽ കയറി ട്രാൻസാക്ഷൻ ഹിസ്റ്ററി മെനുവിൽ കയറി ‘pay now’ ബട്ടൺ അമർത്തിയാൽ മതി.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*