ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോൺ ഒക്ടോബറിൽ ഇന്ത്യയിലെത്തും

google pixel

ഗൂഗിളിന്റെ പിക്സൽ 4എ സ്മാർട്ട്ഫോൺ അമേരിക്കൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നു. 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയുള്ള പിക്സൽ 4എ സ്മാർട്ട്ഫോണിൽ ക്വാൽകം സ്നാപ്ഡ്രാഗൺ 730ജി Soc ആണ് നൽകിയിരിക്കുന്നത്.

ഹാൻഡ്സെറ്റിന്റെ സുരക്ഷയ്ക്കായി ടൈറ്റൻ എം സെക്യൂരിറ്റി മൊഡ്യൂൾ ആണ് നൽകിയിരിക്കുന്നത്. 5GB റാം+ 128GB സ്റ്റോറേജിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 

സോണിയുടെ 12mp  imx363 സെൻസറിന്റെ ക്യാമറ മൊഡ്യൂളാണ് പിക്സൽ 4എ-ൽ നൽകിയിരിക്കുന്നത്.  എച്ച്ഡിആർ,ഡ്യുവൽ എക്സ്പോഷർ കൺട്രോൾ, പോർട്രെയിറ്റ് മോഡ്, ടോപ്പ് ഷോട്ട്, അസ്ട്രോഫോട്ടോഗ്രാഫി കഴിവുകൾ ഉള്ള നൈറ്റ് സൈറ്റ്, ഫ്യൂസ്ഡ് വീഡിയോ സ്റ്റെബിലൈസേഷൻ എന്നിവ റിയർ ക്യാമറ ഫീച്ചറുകളാണ്. f/2.0 അപ്പേർച്ചറിൽ 8mp ക്യാമറ സെൻസറാണ് ഫ്രണ്ട് ക്യാമറയായി ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

18W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയുള്ള 3140 mAh ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

349 ഡോളറിന് അമേരിക്കയിൽ ഗൂഗിൾ സ്റ്റോറിലും ഗൂഗിൾ ഫൈ വെബ്സൈറ്റിലും ലഭ്യമായിട്ടുള്ള ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോൺ ഒക്ടോബറിൽ ഇന്ത്യൻ വിപണിയിലെത്തും.  ഫ്ലിപ്കാർട്ടിലൂടെ വിൽപ്പനയ്ക്കെത്തുന്ന ഈ ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ വിലയെ കുറിച്ച് വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*