കൊറോണക്കാലത്ത്​ മെബൈൽ ഗെയിം വികസിപ്പിച്ച്​ മണിപ്പൂരി വിദ്യാർത്ഥി

coroboi game corona manipur kid

മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള ഒൻപതാം ക്ലാസ് വിദ്യാർത്ഥി ബാൽദീപ്​ നിങ്​തൗജാൻ കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ‘കൊറോബോയ്’ എന്ന മൊബൈൽ ഗെയിം വികസിപ്പിച്ചെടുത്തിരിക്കുന്നു. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗെയിം ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷന്റെ വിവരണം അനുസരിച്ച്, ‘ഇന്ത്യയിൽ (മണിപ്പൂർ) നിന്നുള്ള ഒറ്റപ്പെട്ടു പോയ ഒരു ആൺകുട്ടിക്ക്​ വീട്ടിലേക്ക്​ പോകണം. പരമ്പരാഗത മണിപ്പൂരി വസ്ത്രവും മാസ്​കുമാണ്​​ വേഷം. തന്റെ ലക്ഷ്യത്തിലേക്ക്​ അവൻ ഓടും​. യാത്രക്കിടെ അവൻ പോയിന്റുകൾ നേടും. പോലീസ്​ പിടികൂടുകയാണെങ്കിൽ 5000 പോയിന്റുകൾ കുറയും.’

ഒരു എത്തിക്കൽ ഹാക്കറാകാൻ ആഗ്രഹിക്കുന്ന ബാൽദീപ്​ നിങ്​ തൗജാന്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിനെക്കുറിച്ചും മറ്റ്​ സാ​ങ്കേതികവിദ്യയെ കുറിച്ചുമെല്ലാം കൂടുതൽ പഠിക്കണമെന്നും ആഗ്രഹമുണ്ട്. കോവിഡിനെ കുറിച്ച്​ ഒരു ഗെയിം നിർമ്മിക്കുവാൻ അമ്മാവനാണ്​ നിർദ്ദേശിച്ചത്​. അങ്ങനെയാണ് അതിൽ താൽപ്പര്യം വന്നതെന്നും. കഴിഞ്ഞ ആഴ്ചയിലാണ്​ ഗെയിമിന്റെ നിർമ്മാണം പൂർത്തിയായതെന്നും വിദ്യാർത്ഥി അറിയിച്ചു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*