‘ഓപ്പണ്‍ എപിഐ സേവനം’ അവതരിപ്പിച്ച് ആരോഗ്യസേതു

aarogya setu

കോൺടാക്റ്റ് ട്രെയ്സിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതു കോവിഡ് -19 പാൻഡെമിക്കിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബിസിനസ്സുകളെയും സമ്പദ്‌വ്യവസ്ഥയെയും പ്രവർത്തനം ആരംഭിക്കാൻ അനുവദിക്കുന്ന ‘ഓപ്പണ്‍ എപിഐ സര്‍വീസ്’ എന്ന പുതിയ സംവിധാനം പ്രഖ്യാപിച്ചു. സുരക്ഷിതമായി പ്രവര്‍ത്തനം നടത്താന്‍ വ്യവസായങ്ങള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും സഹായകമാകും വിധത്തിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ‘ഓപ്പണ്‍ എപിഐ സര്‍വീസ്’ ആരോഗ്യസേതുവിന്റെ സ്ഥിതിവിവരം പരിശോധിക്കാനും വര്‍ക്ക് ഫ്രം ഹോം സവിശേഷതകളുമായി കൂട്ടിയിണക്കാനും ഓര്‍ഗനൈസേഷനുകള്‍ക്ക് സഹായകമാകും.

ആരോഗ്യസേതുവിന്റെ ഓപ്പണ്‍ എപിഐ സേവനം, കോവിഡ് -19 ബാധയേല്‍ക്കുമെന്ന ഭയം/അപകടസാധ്യത നീക്കുകയും വ്യക്തികളെയും വ്യവസായങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും സാധാരണ നിലയിലേക്ക് മടങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇതിഹാസ് ഇന്റര്‍ഫേസുള്ള ആരോഗ്യ സേതു ആപ്പ് ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നു. ഇ-പാസ് ഇന്റഗ്രേഷന്‍, ക്യുആര്‍ കോഡ് സ്‌കാനിംഗ്, കുടുംബക്കാരുമായി/പരിചയമുള്ളവരുമായി ആരോഗ്യനില പങ്കിടല്‍ തുടങ്ങിയ പുതിയ സവിശേഷതകള്‍ ആരോഗ്യ സേതു ആപ്പിന്റെ നവീകരണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓപ്പണ്‍ എപിഐ സര്‍വീസ്

50 ൽ അധികം ജീവനക്കാരുമായി ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓർഗനൈസേഷനുകൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും ആരോഗ്യ സേതുവിന്റെ ഓപ്പൺ എപിഐ സേവനം പ്രയോജനപ്പെടുത്താം. തത്സമയം ആരോഗ്യ സേതു ആപ്ലിക്കേഷന്‍ സ്ഥിതിവിവരം അന്വേഷിക്കാനാകും. ഓപ്പണ്‍ എപിഐ ഉപയോക്താക്കളുടെ സമ്മതത്തോടെ മാത്രമേ ആരോഗ്യസേതു ആപ്പിലെ സ്റ്റാറ്റസും പേരും കൈമാറുകയുള്ളൂ. മറ്റു സ്വകാര്യ വിവരങ്ങളൊന്നും കൈമാറില്ല.

ഓപ്പണ്‍ എപിഐ സര്‍വീസിനായുള്ള രജിസ്‌ട്രേഷന്‍ https://openapi.aarogyasetu.gov.in എന്ന ലിങ്കിലൂടെ പൂർത്തിയാക്കാം.

ഓപ്പണ്‍ എപിഐ സര്‍വീസുമായി ബന്ധപ്പെട്ട സാങ്കേതികസംശയങ്ങൾക്ക് openapi.aarogyasetu@gov.in എന്ന വിലാസത്തിൽ അന്വേഷണം നടത്താവുന്നതാണ്.

2020 ഏപ്രില്‍ 2 ന് ആരംഭിച്ച ആരോഗ്യസേതു കോവിഡ് -19 നെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് കരുത്തേകുന്നതാണ്. 15 കോടിയിലധികം ഉപയോക്താക്കളുള്ള ആരോഗ്യ സേതുവാണിപ്പോള്‍ ലോകത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കോൺടാക്റ്റ് ട്രെയ്സിംഗ് മൊബൈല്‍ ആപ്പ്. 6.6 ദശലക്ഷത്തിലധികം ബ്ലൂടൂത്ത് കോണ്‍ടാക്റ്റുകള്‍ കണ്ടെത്തി. പരിശോധിച്ചവരില്‍ ഏകദേശം 27% ആണ് രോഗസ്ഥിരീകരണനിരക്ക്. അതുകൊണ്ടുതന്നെ ആരോഗ്യസേതു അടിസ്ഥാനമാക്കിയുള്ള ബ്ലൂടൂത്ത് കോണ്‍ടാക്റ്റ് ട്രെയ്സിംഗും പരിശോധനയും കാര്യക്ഷമവും ഫലപ്രദവുമായി വിലയിരുത്തപ്പെടുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*