മാക്കിൽ ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ എങ്ങനെ സജ്ജമാക്കാം

mac reminder

പതിവായി ചെയ്യേണ്ട ഒരു പ്രവർത്തനത്തെ കുറിച്ച് ഒരു  ഓർമ്മപ്പെടുത്തൽ ആവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, നിങ്ങളുടെ മാക്ക് ഉപകരണത്തിൽ റിമൈൻഡേഴ്സ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തൽ എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. ഈ ഓർമ്മപ്പെടുത്തലുകൾ നിങ്ങളുടെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ശരിയായ സമയത്ത് പോപ്പ് അപ്പ് ചെയ്ത് നിങ്ങളെ ആ പ്രവർത്തി ചെയ്യാൻ കൃത്യമായി ഓർമ്മപ്പെടുത്തുന്നതാണ്. അവ എങ്ങനെ സജ്ജീകരിക്കാമെന്നത് ഇതാ.

ആദ്യം, റിമൈൻഡേഴ്സ് ആപ്ലിക്കേഷൻ ആരംഭിച്ച് സൈഡ്‌ബാറിലെ “Today” ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വിൻഡോയുടെ മുകളിൽ വലത് കോണിലുള്ള “+” (പ്ലസ്) ബട്ടൺ ക്ലിക്കുചെയ്യുക.

പട്ടികയിൽ ഒരു പുതിയ ഓർമ്മപ്പെടുത്തൽ ദൃശ്യമാകും. ഓർമ്മപ്പെടുത്തലിന്റെ പേര് ടൈപ്പ് ചെയ്യുക, അതിനടുത്തുള്ള ചെറിയ “info” ബട്ടൺ ക്ലിക്ക് ചെയ്യുക (അത് ഒരു വൃത്തത്തിനുള്ളിൽ ഒരു ചെറിയ “i” പോലെ കാണപ്പെടുന്നു).

പോപ്പ് അപ്പ് ചെയ്യുന്ന ബബിളിൽ, ഓർമ്മപ്പെടുത്തൽ തീയതിയും സമയവും സജ്ജമാക്കുക.  (ആവശ്യമെങ്കിൽ ലൊക്കേഷനും രേഖപ്പെടുത്താം.) അടുത്തതായി, “Repeat” ഓപ്ഷന് സമീപം ക്ലിക്കുചെയ്യുക. റിമൈൻഡർ എത്ര തവണ ആവർത്തിക്കണമെന്ന് തിരഞ്ഞെടുക്കുക. അതിൽ 

എല്ലാ ദിവസവും, എല്ലാ ആഴ്‌ചയും, എല്ലാ മാസവും, എല്ലാ വർഷവും എന്നീ ഓപ്ഷനുകള്‍ ഉണ്ട്. അല്ലെങ്കിൽ “കസ്റ്റം” ഓർമ്മപ്പെടുത്തൽ സജ്ജമാക്കാനും സാധിക്കും. അതായത്, വേണമെങ്കിൽ  ആഴ്‌ചയിലെ ചില ദിവസങ്ങൾ, മാസത്തിലെ ചില ദിവസങ്ങൾ, വർഷത്തിലെ ചില മാസങ്ങൾ എന്നിങ്ങനെ  വിവിധ തലത്തിലുള്ള ആവർത്തിക്കുന്ന ഓർമ്മപ്പെടുത്തലുകൾ സജ്ജമാക്കാൻ “കസ്റ്റം” ഓപ്ഷൻ നിങ്ങളെ അനുവദിക്കുന്നു.

റിപ്പീറ്റ് ഓപ്ഷൻ സെറ്റ് ചെയ്തതിനുശേഷം, “End Repeat” ഓപ്ഷൻ ഉപയോഗിച്ച് ആവർത്തനം എപ്പോൾ അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുക്കാം.

സജ്ജീകരണം പൂർത്തിയായ ശേഷം, ബബിളിന് പുറത്ത് ക്ലിക്കുചെയ്യുക. ക്രമീകരണങ്ങൾ സേവ്ചെയ്യപ്പെടും. 

നിങ്ങളുടെ റിമൈൻ‌ഡേഴ്സ് ലിസ്റ്റ് പരിശോധിക്കുക. ഇപ്പോൾ നിങ്ങൾ ചേർത്ത റിമൈൻഡർ അവിടെ ദൃശ്യമാകുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*