ടിക്ക്ടോക്കിനെ നേരിടാന്‍ 2018-ല്‍ ഫെയ്സ്ബുക്ക് പുറത്തിറക്കിയ ലാസോ ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഫെയ്സ്ബുക്ക് തീരുമാനിച്ചു. ജൂലൈ 10 മുതൽ ആപ്പ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിന് മുന്‍പായി ഉപയോക്താക്കള്‍ക്ക് ഇതില്‍ അപ് ലോഡ് ചെയ്തിട്ടുള്ള വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടയിരിക്കുന്നതാണ്.
ട്രെൻഡുകൾ സൃഷ്ടിക്കുന്നതിനായി ഹാഷ്‌ടാഗുകൾ സംയോജിപ്പിച്ച് 15 സെക്കൻഡ് വീഡിയോകൾ ഷൂട്ട് ചെയ്യാനും അതിന്‍റെ പശ്ചാത്തലത്തിൽ സംഗീതം പ്ലേ ചെയ്യാനും സാധ്യമായിട്ടുള്ള ആപ്ലിക്കേഷനായിരുന്നു ഇത്. ടിക്ക്ടോക്കിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന പ്രചാരം കാരണം ലാസോ ആപ്പ് രാജ്യത്ത് അവതരിപ്പിച്ചിരുന്നില്ല. യുഎസ്, കൊളംബിയ, മെക്സിക്കോ, അർജന്‍റീന, ചിലി, പനാമ, കോസ്റ്റാറിക്ക, എൽ സാൽവഡോർ തുടങ്ങിയ ചില രാജ്യങ്ങളില്‍ മാത്രമായിരുന്നു ആപ്പ് ലഭ്യമായിരുന്നത്.
ലാസോയിലേത് പോലെ 15 സെക്കൻഡ് വീഡിയോ ഫോർമാറ്റും പിന്തുണയ്ക്കുന്ന ഇൻസ്റ്റഗ്രാം റീല്‍സ് ആപ്പിലേക്കാണ് ഫെയ്സ്ബുക്ക് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2019-ല്‍ ബ്രസീലിൽ ആരംഭിച്ച
ഈ പ്ലാറ്റ്ഫോം ഇപ്പോള്‍ ഫ്രാൻസിലും ജർമ്മനിയിലും ലഭ്യമായിട്ടുണ്ട്.
Leave a Reply