സ്‌പോട്ടിഫൈ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

spotify

സ്‌പോട്ടിഫൈ ഉപയോഗിക്കുന്നത് നിർത്തി മറ്റൊരു സേവനത്തിലേക്ക് മാറിയോ? അങ്ങനെയെങ്കില്‍, അക്കൗണ്ട് പ്രവർത്തനരഹിതമായി നിലനിർത്താതെ അത് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാവുന്നതാണ്. സ്മാർട്ട്‌ഫോണിലെ ഒരു വെബ് ബ്രൗസറിൽ നിന്നോ കംപ്യൂട്ടറിൽ നിന്നോ സ്പോട്ടിഫൈ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ കഴിയും. മൊബൈൽ അല്ലെങ്കിൽ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനുകളിൽ ഈ ഓപ്ഷൻ ലഭ്യമല്ല.

സ്‌പോട്ടിഫൈ അക്കൗണ്ട് ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ എല്ലാ പ്ലേലിസ്റ്റുകളും ഫ്ലോളോവേഴ്സും നഷ്‌ടപ്പെടുന്നതാണ്. അഥവാ, നിങ്ങൾക്ക് ഒരു സ്റ്റുഡന്‍റ് ഡിസ്ക്കൗണ്ട് ഉണ്ടെങ്കിൽ, മറ്റൊരു വർഷത്തേക്ക് അത് നീട്ടിക്കിട്ടുകയുമില്ല.

വളരെ എളുപ്പത്തില്‍‌ ഏതാനും ക്ലിക്കുകളിലൂടെ സ്‌പോട്ടിഫൈ അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാമെന്നത് ഇതാ:-

ബ്രൗസറിൽ സ്‌പോട്ടിഫൈ വെബ്സൈറ്റ് തുറന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കുക.

അടുത്തതായി, സ്‌പോട്ടിഫൈ – യുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് പേജ് തുറക്കുക. ഇവിടെ, “Account” ബട്ടൺ ക്ലിക്ക് ചെയ്യുക.

“I Want To Close My Account” ഓപ്ഷൻ തിരഞ്ഞെടുക്കുക.

അടുത്ത വിഭാഗത്തിൽ നിന്ന് “Close Account” ബട്ടൺ ക്ലിക്ക് ചെയ്യുക.

“Close Account” ബട്ടൺ വീണ്ടും തിരഞ്ഞെടുക്കുക.

അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ സ്‌പോട്ടിഫൈ ഇപ്പോൾ നിങ്ങളോട് ആവശ്യപ്പെടും. ഇത് ശരിയായ അക്കൗണ്ടാണെന്ന് ഉറപ്പുവരുത്തിയാൽ, “Continue” ബട്ടൺ ക്ലിക്ക് ചെയ്യുക.

അടുത്ത ഘട്ടത്തിൽ നിന്ന്, “I Understand” ഓപ്ഷന് അടുത്തുള്ള ചെക്ക്മാർക്ക് തിരഞ്ഞെടുത്ത് “Continue” ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒരു ലിങ്കിനായി നിങ്ങളുടെ ഇൻ‌ബോക്സ് തുറന്ന് സ്‌പോട്ടിഫൈ-ൽ നിന്നുള്ള ഇമെയിൽ കണ്ടെത്തുക. ഇമെയിലിൽ കാണുന്ന “Close My Account” ബട്ടൺ ക്ലിക്ക് ചെയ്യുക. ഈ ലിങ്കിന് 24 മണിക്കൂർ മാത്രമേ സാധുതയുള്ളൂ.

ബട്ടൺ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ, സ്‌പോട്ടിഫൈ ഒരു പുതിയ ടാബ് തുറക്കും, നിങ്ങളുടെ അക്കൗണ്ട് പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്തതായി ഒരു സ്ഥിരീകരണം ലഭ്യമാകും.

ഇനിയൊരുപക്ഷെ, നിങ്ങളുടെ അക്കൗണ്ട് വീണ്ടും ആക്ടീവാക്കണമെങ്കില്‍ 7 ദിവസത്തിനുള്ളില്‍ അത് സാധ്യമാക്കാവുന്നതാണ്. അതിനായുള്ള ലിങ്ക് നിങ്ങളുടെ ഇൻ‌ബോക്സിൽ തന്നെ കാണാവുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*