ഗൂഗിൾ മീറ്റിനെ എല്ലാ ജിമെയിലുമായി സംയോജിപ്പിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. അങ്ങനെയെങ്കിൽ ജിമെയിൽ അക്കൗണ്ട് ഉള്ള ആർക്കും വീഡിയോ കോൺഫറൻസിംഗ് ആപ്പ് ആക്സസ്സ് ചെയ്യാതെ ഗൂഗിൾ മീറ്റിൽ പങ്കുചേരാം. സംയോജനം ആദ്യം നടന്നത് വെബ് ഉപയോക്താക്കൾക്ക് മാത്രമായിട്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ആഴ്ച ഐഒഎസ് ജിസ്യൂട്ട് ഉപയോക്താക്കൾക്ക് അപ്‌ഡേറ്റ് ലഭ്യമാക്കിയിരുന്നു. ഇപ്പോഴിതാ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ജിമെയിലുമായുള്ള ഗൂഗിൾ മീറ്റ് സംയോജനം ആരംഭിച്ചിരിക്കുകയാണ്.
ഉപയോക്താക്കൾ ഉടൻ അപ്‌ഡേറ്റ് കാണുന്നില്ലെങ്കിൽ, അടുത്ത 15 ദിവസത്തിനുള്ളിൽ ഇത് ലഭ്യമാകും എന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.
പുതിയ ഗൂഗിൾ മീറ്റ്-ജിമെയിൽ സംയോജനത്തിൽ ഇടതുവശത്ത് മെയിലും വലതുവശത്ത് മീറ്റ് ഉണ്ടായിരിക്കും. ഉപയോക്താക്കൾ മീറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജിലേക്ക് നയിക്കും. അവിടെനിന്നും ഒരു പുതിയ മീറ്റിംഗ് ആരംഭിക്കുവാനോ അല്ലെങ്കിൽ ഒരു പുതിയ മീറ്റിംഗിൽ ചേരാനോ സാധിക്കും.
ജിമെയിൽ, ഗൂഗിൾ മീറ്റ് എന്നിവ പ്രത്യേകം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ജിസ്യൂട്ട് ഉപയോക്താക്കൾക്ക് ജിമെയിലിൽ നിന്ന് ഗൂഗിൾ മീറ്റ് നീക്കംചെയ്യാനും കഴിയും. ഹാംബർഗർ ബട്ടൺ അല്ലെങ്കിൽ മുകളിലുള്ള മൂന്ന് വരികൾ വഴി സെറ്റിംഗ്സിലേക്ക് പോയി ഇത് ചെയ്യാൻ സാധിക്കും. ഉപയോക്താക്കൾക്ക് ഗൂഗിൾ മീറ്റിനായി ടോഗിൾ ഓഫ് ചെയ്യാൻ പറ്റും.
അപ്‌ഡേറ്റ് ഡിഫോൾട്ടായി ഓണാക്കുന്നതിനാൽ വരും ആഴ്ചകളിൽ ജിമെയിൽ ഉപയോക്താക്കൾക്ക് ഇത് കാണാൻ കഴിയും. മീറ്റ് ആപ്ലിക്കേഷൻ ഉള്ള ഉപയോക്താക്കൾക്ക് ഇത് പ്രവർത്തനരഹിതമായതിനാൽ പ്രത്യേകമായി ഉപയോഗിക്കാം.
ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപയോക്താക്കൾ കോളുകൾ വിളിക്കുമ്പോഴെല്ലാം, അത് അവരെ ജിമെയിലിലേക്ക് റീഡയറക്‌ട് ചെയ്യില്ല.
ഗൂഗിളിന്റെ 2020.06 വേർഷനിൽ ഗൂഗിൾ മീറ്റിനൊപ്പം “Chat”, “Rooms” എന്നിവയ്‌ക്കായി ഓൺബോർഡിംഗ് സ്ട്രിംഗുകളുണ്ട്.
ഒരു സ്‌ക്രീനിൽ നിന്ന് ഉപയോക്താക്കൾക്ക് ഗൂഗിൾ ഉൽപ്പന്നങ്ങൾ ആക്‌സസ്സ് ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കാൻ ഗൂഗിൾ ഉദ്ദേശിക്കുന്നു.ഇതിന്റെ ഭാഗമായി മീറ്റ് ഇന്റഗ്രേഷന് പുറമേ, ചാറ്റിനും റൂമുകൾക്കുമായി ജിമെയിലിന് താഴെയായി ബാർ ടാബുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
Leave a Reply