ഫോട്ടോഷോപ്പിന് ഒരു സൗജന്യ ഓപ്പൺ സോഴ്‌സ് ബദൽ ആയ , ജിംപ് എന്നത് ഗ്നു ഇമേജ് മാനിപുലേഷൻ പ്രോഗ്രാമിനെ സൂചിപ്പിക്കുന്നു. നിലവിൽ ഇത് ലിനക്സ്, വിൻഡോസ്, മാക് എന്നിവയ്ക്കുള്ള പതിപ്പുകളിൽ ലഭ്യമാണ്.
ഫോട്ടോഷോപ്പിന് സമാനമായ വിശാലമായ ടൂൾസെറ്റ് ജിംപ് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ഇതൊരു സൗജന്യ ഇമേജ് എഡിറ്റിംഗ് ടൂൾ കൂടിയാണ്. ഇതിന്റെ ഇന്റർഫേസ് ഫോട്ടോഷോപ്പിൽ നിന്നും അൽപം വ്യത്യാസപ്പെട്ടിരിക്കുന്നു.
ഫോട്ടോഷോപ്പിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതൊരു മികച്ച ബദൽ ആണ്. പെയിന്റിംഗ് ടൂളുകൾ, കളർ കറക്ഷൻ, ക്ലോണിംഗ്, സെലക്ഷൻ, എൻഹാൻസ്മെന്റ് എന്നിവ ഉൾപ്പെടെ പരിചിതമായ എല്ലാ ടൂളുകളും എളുപ്പത്തിൽ ഉപയോഗിക്കാനിതിലാകും. എല്ലാ ജനപ്രിയ ഫയൽ ഫോർമാറ്റുകളിലും ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കാൻ ഇതിൽ സാധിക്കും.
അഡോബിന്റെ ബ്രിഡ്ജിന് സമാനമായ രീതിയിൽ നിർമ്മിച്ച വളരെ കഴിവുള്ള ഒരു ഫയൽ മാനേജർ സംവിധാനവും ഇതിലുണ്ട്.
Leave a Reply