കനം കുറഞ്ഞതും നേർത്തതുമായ ഒരു വിആര്‍ ഹെഡ്സെറ്റിന്‍റെ പണിപ്പുരയിലാണ് ഫെയ്സ്ബുക്ക്. അതിന്‍റെ ഭാഗമായി 8.9mm കനമുള്ള ഡിസ്പ്ലേയോടുകൂടിയ സൺഗ്ലാസ് പോലുള്ള വിആര്‍ ഹെഡ്സെറ്റിന്‍റെ പ്രോട്ടോടൈപ്പ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഹെഡ്സെറ്റുകളുടെ ഭാരം കുറയ്ക്കുവാനും കൂടുതൽ പൊതുസ്വീകാര്യത നേടിയെടുക്കുവാനും സാധിക്കുന്ന രീതിയിൽ വിആര്‍ ഹെഡ്സെറ്റുകള്‍ തയ്യാറാക്കുവാനാണ് ഫെയ്സ്ബുക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
റിഫ്രാക്ടീവ് ലെന്‍സിന് പകരം ഹോളോഗ്രാഫിക് ഒപ്റ്റിക്സ് ഉപയോഗിച്ച് സണ്‍ഗ്ലാസ്സുകള്‍ പോലുള്ള വിആര്‍ ഹെഡ്സെറ്റുകള്‍ നിർമ്മിക്കുമ്പോള്‍ പോളറൈസേഷൻ അടിസ്ഥാനമാക്കിയുള്ള ഒപ്റ്റിക്കൽ ഫോൾഡിങ് ഹെഡ്സെറ്റിനെ കനംകുറഞ്ഞതാക്കുന്നു.
നിലവിലെ വിആര്‍ ഹെഡ്സെറ്റുകളിൽ ബോക്സ് പോലുള്ള ഫോം ഘടകങ്ങൾ ഉണ്ട്. പോളറൈസേഷന്‍ അടിസ്ഥാനമാക്കിയുള്ള ഒപ്റ്റിക്കല്‍ ഫോൾഡിങ് അല്ലെങ്കിൽ ‘പാന്‍കേക്ക്’ ഒപ്റ്റിക്സ് പോലുള്ള ഉയർന്നുവരുന്ന ഒപ്റ്റിക്കൽ ഡിസൈൻ ടെക്നിക്കുകൾ ഹെഡ്സെറ്റിന്‍റെ പ്രകടനം മെച്ചപ്പെടുത്തുകയും വലിപ്പം കുറയ്ക്കുകയും ചെയ്യുമെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.
എന്നാല്‍, സൺഗ്ലാസ് പോലുള്ള പ്രോട്ടോടൈപ്പ് വിആര്‍ ഹെഡ്സെറ്റിന് നിരവധി പരിമിതികൾ ഉണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇതിന്‍റെ പൂർണ്ണമായ അവതരണത്തിനായി ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടതായി വരാം.
ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള ഒക്യുലസ് വിആര്‍ 2019 ല്‍ ആണ് ഒക്യുലസ് റിഫ്റ്റ് എസ് വിആര്‍ ഹെഡ്സെറ്റ് വിപണിയില്‍ അവതരിപ്പിച്ചത്. 399 ഡോളറായിരുന്നു ഇതിന്‍റെ വില.
Leave a Reply