ഡക്ക്ഡക്ക്ഗോ ഇന്ത്യയിൽ പ്രവർത്തിക്കുന്നില്ലെന്ന് ഉപയോക്താക്കൾ

duck duck go

ഓണ്‍ലൈന്‍ സേര്‍ച്ചില്‍ സ്വകാര്യത വാഗ്ദാനം ചെയ്യുന്ന സേർച്ച് എഞ്ചിനായ ഡക്ക്ഡക്ക്ഗോ ഇന്ത്യയിലെ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ ഉപയോക്താക്കൾക്കായി പ്രവർത്തനരഹിതമായിരിക്കുന്നു. 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ചതോടൊപ്പം യുഎസ് ആസ്ഥാനമായുള്ള സേർച്ച് എഞ്ചിനും ഇന്ത്യൻ സർക്കാർ തടഞ്ഞോ എന്ന് ഇതുവരെ വ്യക്തമല്ല.

ഡക്ക്ഡക്ക് ഗോ പ്രശ്നം സ്ഥിതീകരിച്ചിട്ടുണ്ട്, പ്രശ്നപരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കിയിരിക്കുന്നു. സേര്‍ച്ച് എഞ്ചിൻ ആക്സസ്സ് ചെയ്യുന്നതിന് ഉപയോക്താക്കൾ അവരുടെ ഉപകരണങ്ങളിലെ DNS ക്രമീകരണങ്ങൾ മാറ്റാൻ ശ്രമിക്കണമെന്നും കമ്പനി ശുപാർശ ചെയ്യുന്നു.

വെബ്സൈറ്റുകളിൽ തിരച്ചിൽ നടത്തുന്നവരുടെ സ്വകാര്യത സംരക്ഷിക്കുകയും വ്യക്തിഗത തിരച്ചിൽ ഫലങ്ങളിലെ ഫില്‍റ്റര്‍ ബബിള്‍ ഒഴിവാക്കുകയും ചെയ്യുന്ന സുരക്ഷിതമായ ഒരു ഇന്‍റർനെറ്റ് സെർച്ച് എഞ്ചിനാണ് ഡക്ക്ഡക്ക് ഗോ. ഉപയോക്താവിന്‍റെ സ്വകാര്യതയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സേർച്ച് എഞ്ചിനായ ഡക്ക്ഡക്ക് ഗോയ്ക്ക് ഇന്ത്യയില്‍ ധാരാളം ഉപയോക്താക്കളുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*