റിയൽമിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട്‌ഫോണിനൊപ്പം 30W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയ്ക്കുന്ന പുതിയ പവർബാങ്കും കമ്പനി അവതരിപ്പിച്ചു. റിയൽമി 30W അതിവേഗ ചാർജ്ജ് പവർബാങ്കിന് 10000 എംഎഎച്ച് ബാറ്ററി ശേഷി ലഭിക്കും. പുതിയ റിയൽമി 10000 എംഎഎച്ച് പവർബാങ്കിന്‍റെ വില 1999 രൂപയാണ്.
30W വരെ അതിവേഗ ചാർജ്ജിംഗ് ശേഷിയുള്ള ഉപകരണം ചാർജ്ജ് ചെയ്യാൻ പവർബാങ്കിന് കഴിവുണ്ട്. 96 മിനിറ്റിനുള്ളിൽ പവർബാങ്ക് പൂർണമായും ചാർജ്ജ് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. യുഎസ്ബി ടൈപ്പ് സി, യുഎസ്ബി ടൈപ്പ് എ ഔട്ട്പുട്ട് പോർട്ടുകൾ എന്നിവയും ഉപകരണം പിന്തുണയ്ക്കുന്നു. കാർബൺ ഫൈബർ ടെക്‌സ്ചറുള്ള കറുപ്പ്, മഞ്ഞ നിറങ്ങളിലാണ് റിയൽമിയുടെ പുതിയ പവർബാങ്ക് വില്‍പ്പനക്കെത്തിയിരിക്കുന്നത്.
Leave a Reply