സംസ്ഥാനത്തെ പുതിയ അധ്യായന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസ്സുകളായി ആരംഭിച്ചിരിക്കുന്നു. നിലവിലെ കൊറോണ പാന്‍ഡെമിക്കിന്‍റെ സാഹചര്യത്തിലാണ് ഓണ്‍ലൈനായി ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുന്നത്. സ്‌കൂള്‍തലത്തില്‍ ആരംഭിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ആദ്യയാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് നടത്തുന്നത്. നിലവില്‍ വിക്ടേഴ്സ് ചാനല്‍ വഴി തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പ്രക്ഷേപണം. ആദ്യയാഴ്ചത്തെ ക്ലാസുകളുടെ പുനസംപ്രക്ഷേപണം ശനി, ഞായര്‍ ദിവസങ്ങളിലായി നല്‍കുന്നതാണ്.
1 മുതൽ 12 വരെ ക്ലാസുകളിലെ (11 ഒഴികെ) വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്ന പാഠഭാഗങ്ങൾ ‘‘ഫസ്റ്റ് ബെൽ” എന്ന പേരിൽ വിക്ടേഴ്സ് ചാനൽ വഴിയും ഇന്‍റർനെറ്റ് വഴിയും ലഭ്യമാക്കിയിട്ടുള്ളത്.
ടെലിവിഷനില്‍ ചാനല്‍ ലഭ്യമല്ലായെങ്കിൽ വിക്ടേഴ്സിന്‍റെ വെബ്പോർട്ടലും (www.victers.kite.kerala.gov.in) ഫെയ്സ്ബുക്ക് ലൈവും (facebook.com/Victerseduchannel) ഉപയോഗപ്പെടുത്തി ക്ലാസ് കാണാവുന്നതാണ്. സംപ്രേക്ഷണത്തിനു ശേഷം യൂട്യൂബ് ചാനലിലും (youtube.com/itsvicters) ക്ലാസുകൾ ലഭ്യമാകും.
Leave a Reply