ഏസറിന്റെ പുതിയ ആസ്പയർ 7 ഗെയിമിംഗ് ലാപ്ടോപ്പുകൾ ഇന്ത്യയിൽ

aspire7

പുതിയ ആസ്പയർ 7 ഗെയിമിംഗ് ലാപ്‌ടോപ്പ് അവതരിപ്പിച്ചുകൊണ്ട് ഏസർ ഇന്ത്യയിലെ ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ ശ്രേണി പുതുക്കിയിരിക്കുന്നു. ഇന്ത്യയിൽ ഗെയിമിംഗ് പി‌സികൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം മുന്നിൽകണ്ടുകൊണ്ടാണ് കമ്പനിയുടെ പുതിയ നീക്കം. പുതിയ ലാപ്‌ടോപ്പ് ഗെയിമർമാർക്ക് മികച്ച ഗെയിമിംഗ് പ്രകടനം വാഗ്ദാനം ചെയ്യുന്ന ശക്തമായ പ്രോസസ്സറും ഗ്രാഫിക്സും ഉൾപ്പെടുത്തിയതാണ്.

15.6 ഇഞ്ച് സ്‌ക്രീനും ഉയർന്ന സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും ആണിതിൽ നൽകിയിരിക്കുന്നത്. 

ലാപ്ടോപ്പിൽ ഒൻപതാം തലമുറ ഇന്റൽ കോർ ഐ 7 പ്രോസസ്സർ അല്ലെങ്കിൽ എഎംഡി റൈസൺ 3000 എന്നിവയോടൊപ്പം ഏറ്റവും പുതിയ എൻവിഡിയ ഗ്രാഫിക്സും നൽകികൊണ്ട് ഉയർന്ന വേഗതയിൽ പ്രവർത്തിപ്പിക്കാൻ കഴിയും.

ആസ്പയർ 7 ലാപ്ടോപ്പിൽ എഫ്എച്ച്ഡി ഇടുങ്ങിയ ബോർഡർ 15.6 ഇഞ്ച് ഡിസ്പ്ലേ സ്ക്രീനിൽ ആണുള്ളത്. ഇത് 100% എസ്ആർജിബി കളർ വാഗ്ദാനം ചെയ്യുന്നു. രണ്ട് ഇടുങ്ങിയ ബെസലുകളും ആകർഷകമായ 81.61% സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുള്ള ഏസറിന്റെ സ്വന്തം സ്യൂട്ട് കളർ ഇന്റലിജൻസ്, എക്‌സാ കളർ സോഫ്റ്റ്‌വെയർ ഇതിനെ കൂടുതൽ മികവുറ്റതാക്കുന്നു. അതോടൊപ്പം  ഇതിലെ  ബ്ലൂലൈറ്റ്ഷീൽഡ് സാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗം സ്‌ക്രീനിന്റെ ബ്ലൂ-ലൈറ്റ് എമിഷൻ ക്രമീകരിക്കാൻ സാധിക്കുന്നതാണ്.

പരമാവധി 1TB M.2 PCIe SSD യും 32GB DDR4 റാമും നൽകിയിട്ടുള്ള ഡിവൈസിൽ ഒൻപതാം തലമുറ ഇന്റൽ കോർ ഐ 7 / ഐ 5 പ്രോസസ്സർ, എഎംഡി റൈസൺ പ്രോസസ്സർ, ഏറ്റവും പുതിയ എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്സ് ഗ്രാഫിക്സ് എന്നിവയാണ് സവിശേഷതകളായുള്ളത്. എച്ച്ആർഎംഐ, യുഎസ്ബി 3.2 പോർട്ടുകളും എംയു-മിമോ സാങ്കേതികവിദ്യയുള്ള വൈ-ഫൈ 6 കണക്റ്റിവിറ്റിയും ഏസർ ആസ്പയർ 7 നൽകുന്നു.

ഒരു ദിവസം 8.5 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ എൽഇഡി-ബാക്ക്ലൈറ്റ് കീബോർഡും വാഗ്ദാനം ചെയ്യുന്നതിനാൽ മങ്ങിയ വെളിച്ചമുള്ള അന്തരീക്ഷത്തിലും രാത്രിയിലും ടൈപ്പിംഗ് എളുപ്പമാക്കുന്നതാണ്. 2.15 കിലോഗ്രാം ഭാരം വരുന്ന ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ട് വഴി 54990 രൂപയ്ക്ക് ലഭ്യമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*