പ്ലേ സ്റ്റോറിൽ നിന്ന് ‘റിമൂവ് ചൈന ആപ്പ്’ നീക്കം ചെയ്തൂ

removechinaapp

രാജ്യത്ത് വർദ്ധിച്ചുവരുന്ന ചൈനീസ് വിരുദ്ധ നടപടികള്‍ക്കിടെ മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്ത് വളരെയധികം പ്രശസ്തി നേടിയ ആപ്ലിക്കേഷനായ ‘റിമൂവ് ചൈന ആപ്പ്’ ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്‌തിരിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, ഉപകരണങ്ങളിലെ ചൈനീസ് ആപ്ലിക്കേഷനുകൾ നീക്കംചെയ്യാനായി ഇന്ത്യൻ കമ്പനിയായ വൺടച്ച് ആപ്പ് ലാബ്സ് ആണ് ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത്.

മെയ് 17 മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഈ ആപ്പ് 50 ലക്ഷത്തിലധികം ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തത്. ടിക്ക്ടോക്ക്, യുസി ബ്രൗസർ പോലുള്ള ചൈനീസ് നിര്‍മ്മിതമായ ജനപ്രിയ ആപ്ലിക്കേഷനുകളെ ഡിവൈസില്‍ നിന്ന് റിമൂവ് ചെയ്യുന്നതിനായുള്ള ഈ ആപ്ലിക്കേഷന് ഗൂഗിള്‍ പ്ലേ സ്റ്റോറിൽ 4.9 സ്റ്റാര്‍ റേറ്റിംഗ് ഉണ്ടായിരുന്നു. വിദ്യാഭ്യാസപരമായ ഉദ്ദേശത്തോടെയാണ് ‘റിമൂവ് ചൈന ആപ്പ്’ നിര്‍മ്മിച്ചതെന്നാണ് വണ്‍ടച്ച് ആപ്പ് ലാബ് അവകാശപ്പെടുന്നത്.

സമൂഹമാധ്യമങ്ങളില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്കരണ പ്രചാരണം ശക്തമായതിന് പിന്നാലെയാണ് ഈ ആപ്പിന് പ്രചാരമേറിയത്.

ഫോണുകളിലെ ചൈനീസ് നിർമ്മിതമായ എല്ലാ ആപ്ലിക്കേഷനുകളെയും സ്‌കാൻ ചെയ്‌ത് ലിസ്റ്റ് ചെയ്യുകയും റീമൂവ് ചെയ്യുകയും ചെയ്യുന്ന ആപ്പ് ഗൂഗിളിന്‍റെ പെരുമാറ്റനയം ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് പ്ലേ സ്റ്റോറില്‍ നിന്ന് റിമൂവ് ചെയ്തിരിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*