സംസ്ഥാനമൊട്ടാകെ ഓൺലൈൻ ക്ലാസ് തകൃതിയായി നടന്നു പോകുകയാണ്. ഇതിനിടയിൽ, പഠനവും പിന്നീടുള്ള ഓൺ-സ്ക്രീൻ ഉപയോഗവും കുട്ടികളുടെ കണ്ണുകൾക്ക് ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ഓൺലൈൻ പഠനത്തിൽ നിന്ന് ചെറിയ കുട്ടികളെ ഒഴിവാക്കിയില്ലെങ്കിൽ കൂടിയും അവരുടെ ഓൺ -സ്ക്രീൻ സമയം കുറയ്ക്കുന്നതിൽ മാതാപിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതാണ്. ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ ടാബ് ലെറ്റ് എന്നിവയിൽ നിന്ന് ഉണ്ടാകുന്ന ബ്ലൂ ലൈറ്റ് കണ്ണുകൾക്ക് ദോഷകരമാണ്. അതിനാൽ ദീർഘനേരം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി സ്മാർട്ട്ഫോൺ, ടാബ് ലെറ്റ് തുടങ്ങിയ ഡിവൈസുകൾ നൽകാതിരിക്കുക.
- ഓൺലൈൻ ക്ലാസ്സുകൾക്ക് ടിവി, ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾ, ലാപ്ടോപ്പ് എന്നീ വലിയ സ്ക്രീനുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.
- ചെറിയ സ്ക്രീനുള്ള സ്മാർട്ട്ഫോണിൽ ദീർഘനേരം നോക്കുന്നത് കണ്ണുകൾക്ക് കൂടുതൽ ആയാസകരം ആണ്.
- ഫോൺ സ്ക്രീനുകൾ ഹൊറിസോഡൽ മോഡിലിട്ട് ക്ലാസ്സുകൾക്ക് ഉപയോഗിക്കുക.
- സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ വലിയ ഫോണ്ട് ഉപയോഗിക്കുക.
- വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങളാണ് കണ്ണുകൾക്ക് നല്ലത്.
- ഫോൺ / ടാബ്‌ലെറ്റ് എന്നിവ കൈയില്‍ പിടിച്ച് ഓൺലൈൻ ക്ലാസുകൾ കാണാതെ ഫോണുകളും ടാബുകളും സ്റ്റാൻഡുകളിൽ ഉറപ്പിച്ചുവെച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- സ്മാർട്ട്ഫോണുകളിലെ ബ്രൈറ്റ്നെസ്സ്, കോണ്ട്രാസ്റ്റ് എന്നിവ ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കുക.
- പഠനം രാത്രിയിലാണെങ്കിൽ സ്മാർട്ട്ഫോണുകളിൽ നൈറ്റ് മോഡ് ക്രമീകരിക്കുക.
Leave a Reply