ട്വീറ്റുകൾ ഇനി അക്ഷരങ്ങൾ മാത്രമല്ല… ശബ്ദങ്ങളുമാകാം

twitter

വാക്കുകളിലൂടെ മാത്രമാകാതെ ട്വീറ്റുകൾ ഇനിമുതൽ സ്വന്തം ശബ്ദങ്ങളിലും പങ്കുവെക്കാവുന്ന ഫീച്ചര്‍ ട്വിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നു. വാക്കുകള്‍ ശ്രദ്ധാപൂർവ്വം ടൈപ്പ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കി സ്വന്തം ശബ്ദത്തിൽ ഫോളോവേഴ്സിനോട് ട്വീറ്റുകൾ പങ്കുവയ്ക്കുന്ന ഈ ഫീച്ചർ ട്വിറ്ററില്‍ ഏറെ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഒന്നാണ്.

280 അക്ഷരങ്ങളാണ് ഒരു ട്വീറ്റിൽ ഉൾപ്പെടുത്താൻ ആവുക. പുതിയ ഫീച്ചര്‍ പ്രകാരം ഇതോടൊപ്പം 140 സെക്കൻഡ് ദൈർഘ്യമുള്ള വോയിസ് ക്ലിപ്പുകളും ട്വീറ്റായി നൽകാം. നിലവിൽ അമേരിക്കയിലെ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാവുക. ആന്‍ഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ട്വിറ്റര്‍ നല്‍കിയിട്ടില്ല.

  • വോയിസ് ട്വീറ്റ് ചെയ്യുന്നതിനായി കമ്പോസ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • വോയിസ് ഐക്കണ്‍ ടാപ്പ് ചെയ്താൽ റെക്കോർഡര്‍ ബോക്സ് തുറന്നു കിട്ടും.
  • അതിലെ റെക്കോർഡ് ബട്ടണ്‍ അമര്‍ത്തി ശബ്ദം റെക്കോർഡ് ചെയ്യാവുന്നതാണ്.
  • 140 സെക്കന്‍ഡ് മാത്രം ദൈർഘ്യമുള്ളതായിരിക്കും ഓരോ വോയിസ് ട്വീറ്റുകളും. അതിൽ കൂടുതൽ നേരം വോയ്സ് റെക്കോർഡ് ഉണ്ടെങ്കില്‍ ഓട്ടോമാറ്റിക്കായി അവയെ വ്യത്യസ്ത ട്വീറ്റുകളായി വേർതിരിക്കുന്നതാണ്.
  • പ്രൊഫൈൽ ചിത്രം ഉൾപ്പെടുത്തിയാണ് വോയിസ് ട്വീറ്റ് ടൈംലൈനിൽ കാണുക. അതില്‍ ക്ലിക്ക് ചെയ്താല്‍ വോയ്സ് ട്വീറ്റുകള്‍ കേൾക്കാം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*