രാജ്യത്ത് ഏറെ പ്രചാരം നേടിയ നിരവധി ചൈനീസ് ആപ്പുകളാണ് കേന്ദ്രഗവണ്‍മെന്‍റ് നിരോധിച്ചിരിക്കുന്ന 59 ചൈനീസ് ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി നിരോധിക്കപ്പെട്ട ഈ ആപ്ലിക്കേഷനുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഏതാനും ചില ആപ്പുകളെയും അവയ്ക്ക് പകരമായി ഉപയോഗപ്പെടുത്താവുന്ന ആപ്പുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.
ടിക്ക്ടോക്ക്, ക്വായ്, ലൈക്കി, ഹലോ, ബീഗോ ലൈവ്, വിവാ വീഡിയോ, വീഗോ വീഡിയോ
ഹൃസ്വ വീഡിയോ നിര്‍മ്മാണ പ്ലാറ്റ്ഫോമുകളില്‍ ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ആപ്പാണ് ടിക്ക്ടോക്ക്. മിട്രോണ്‍, ഷെയര്‍ചാറ്റ്, ബോലോ ഇന്‍ഡ്യ,ചിന്‍ഗാരി തുടങ്ങിയവ ഈ നിരോധിത ആപ്പുകള്‍ക്ക് ബദലായി പ്രയോജനപ്പെടുത്താവുന്നതാണ്.
ഷെയര്‍ഇറ്റ്, എക്സെന്‍ഡര്‍
ഫോണുകളില്‍ നിന്ന് ഫോണുകളിലേക്ക് ഫയല്‍ ട്രാന്‍സ്ഫറിംഗ് സാധ്യമാക്കുന്ന ആപ്ലിക്കേഷനുകളാണിവ. ഐഫോണുകളില്‍ ബില്‍റ്റ് ഇന്‍ ആയുള്ള എയര്‍ഡ്രോപ്പ് ,ആന്‍ഡ്രോയിഡില്‍ ഗൂഗിളിന്‍റെ ഫയല്‍സ്ഗോ ആപ്പ്, ജിയോ സ്വിച്ച് എന്നിവ ഇവയ്ക്ക് ബദലായി പ്രയോജനപ്പെടുത്താം.
യൂസി ബ്രൗസര്‍, സിഎം ബ്രൗസര്‍, APUS ബ്രൗസര്‍, ഡിയു ബ്രൗസര്‍
ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് സുഗമമാക്കുവാന്‍ ഉപയോഗപ്പെടുത്തുന്ന ഈ ആപ്പുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്നവയാണ് ഗൂഗിളിന്‍റെ ക്രോം ബ്രൗസറും, മോസില്ല ഫൗണ്ടേഷന്‍റെ ഫയര്‍ഫോക്സ് വെബ് ബ്രൗസറും.
ബൈഡു മാപ്പ്
ചൈനീസ് വെബ് മാപ്പിംഗ് സേവനമായ ബൈഡു മാപ്പിനേക്കാള്‍ ഏറെ പ്രചാരമുള്ളതും ലോകം മുഴുവന്‍ പരക്കെ ഉപയോഗിക്കുന്നതുമായ വെബ് മാപ്പിംഗ് സേവനമാണ് ഗൂഗിള്‍ മാപ്പ്.
ഷെയിന്‍
സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്ക് വേണ്ടിയുള്ള പ്ലാറ്റ്ഫോമായ ഈ ആപ്പിന് പകരമായുള്ളതും ഇന്ത്യയില്‍ വലിയ പ്രചാരം നേടിയിട്ടുള്ളതുമായ ആപ്ലിക്കേഷനാണ് മിന്ത്ര .
ക്ലബ് ഫാക്ടറി
ഫാഷന്‍, സൗന്ദര്യവര്‍ദ്ധക വസ്തുകള്‍,ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായുള്ള ചൈനീസ് ഇ-കൊമേഴ്സ് വെബ്സൈറ്റായ ക്ലബ്ഫാക്ടറിക്ക് ബദലായുള്ളതും ഏറെ ഉപയോക്താക്കള്‍ ഉള്ളതുമായ ഇ-കൊമേഴ്സ് വെബ്സൈറ്റുകളാണ് ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, ജിയോമാര്‍ട്ട് തുടങ്ങിയവ.
ബ്യൂട്ടി പ്ലസ്, യു ക്യാം മേക്കപ്പ്, സെല്‍ഫി സിറ്റി, വണ്ടര്‍ ക്യാമറ,ഫോട്ടോ വണ്ടര്‍
ഫോട്ടോ എഡിറ്റിംഗിനായി ഇന്ത്യന്‍ ജനത ഏറെ ഉപയോഗിച്ചിരുന്ന ഈ ബ്യൂട്ടി ക്യാമറകളും നിരോധിത ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇവയ്ക്ക് ബദലായ് പ്രയോജനപ്പെടുത്താവുന്ന ആപ്പുകളാണ് ക്യാന്‍ഡി ക്യാമറ, B612 ബ്യൂട്ടി ആന്‍ഡ് ഫില്‍റ്റര്‍ ക്യാമറ.
ക്യാം സ്കാനര്‍
ഡോക്യുമെന്‍റുകളുടെ ഡിജിറ്റൽ കോപ്പികളും, സ്കാൻ ചെയ്ത ഡോക്യുമെന്‍റുകളുടെ ആർക്കൈവും സൃഷ്ടിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ജനപ്രിയ ആപ്ലിക്കേഷനായിരുന്നു ക്യാം സ്കാനര്‍. ഇതിന് പകരമായി മൈക്രോ സോഫ്റ്റ് ലെന്‍സ്, അഡോബി സ്കാന്‍ ഉപയോഗപ്പെടുത്താം.
യൂസി ന്യൂസ്, QQ ന്യൂസ് ഫീഡ്, ന്യൂസ്ഡോഗ്
ഇന്ന് മിക്കവാറും എല്ലാ വലിയ വാർത്താ ഏജൻസികളും സ്വന്തം വ്യക്തിഗത ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഉപയോക്താവിന്‍റെ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി വാർത്താ ലേഖനങ്ങളുടെ മികച്ച റെക്കമെന്‍റേഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഗൂഗിള്‍ ന്യൂസ് ഇവയ്ക്ക് പകരമായി ഉപയോഗപ്പെടുത്താവുന്നതാണ്.
ഇഎസ് ഫയല്‍എക്സ്പ്ലോറര്‍
ഫയലുകളും ആപ്പുകളും മാനേജ് ചെയ്യാന്‍ ഉപകരിക്കുന്ന ഇഎസ് ഫയൽ എക്സ്പ്ലോററിന് പകരമായി പ്രയോജനപ്പെടുത്താവുന്ന ആപ്പുകളാണ് ഗൂഗിള്‍ ഫയല്‍സ്, ഫയൽ കമാൻഡർ – ഫയൽ മാനേജർ & ഫ്രീ ക്ലൗഡ് എന്നിവ.
മി വീഡിയോ കോള്‍
ഷവോമിയുടെ സ്വന്തം വീഡിയോ കോളിംഗ്, ചാറ്റ് സേവനമാണ് മി വീഡിയോ കോൾ. ഈ മേഖലയില്‍ ഏറ്റവും ജനപ്രിയമായ ഒരു ബദൽ വാട്സ്ആപ്പ് ആണ്.
Leave a Reply