ദശലക്ഷക്കണക്കിന് ഉപയോക്തൃ ഡൗൺലോഡുകളുമായി നിരവധി ചൈനീസ് ആപ്ലിക്കേഷനുകളാണ് ഇന്ത്യയിൽ വ്യാപകമായി പ്രചാരത്തിലുള്ളത്. ഇത്തരത്തിലുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതാണ് നല്ലതെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
ചൈനയുമായി ലിങ്കുകളുള്ള 42-ഓളം ആപ്പുകള്‍ സുരക്ഷിതമല്ലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട്ഫോണില്‍ നിന്ന് ഒഴിവാക്കപ്പെടെണ്ട ചൈനീസ് ആപ്പുകളുടെ പട്ടികയില്‍ ടിക്ക്ടോക്ക്, സൂം, യൂസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്,ബ്യൂട്ടി ക്യാം എന്നിവയും ഉണ്ട്. ഈ ആപ്ലിക്കേഷനുകളുടെയെല്ലാം ഉപയോഗംമൂലമുള്ള അപകടസാധ്യതകളെക്കുറിച്ച് വിശദമായി പരിശോധിക്കുന്നതുവരെയെങ്കിലും ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിന്‍റെ പശ്ചാത്തലത്തില്‍ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരമായുള്ള ഇന്ത്യൻ ആപ്പുകള്‍ക്ക് ഉപഭോക്താക്കള്‍ കൂടിവരുകയാണ്. ചൈനീസ് ആപ്പുകള്‍ക്ക് ബദലായി പ്രയോജനപ്പെടുത്താവുന്ന ഏതാനും ചില ആപ്ലിക്കേഷനുകളുടെ പട്ടിക ചുവടെ നല്‍കുന്നു.
Leave a Reply