ആരോഗ്യ സേതു ആപ്പിന്‍റെ ഓപ്പൺ സോഴ്സ് കോഡ് പുറത്തിറക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷൻ ആയ ആരോഗ്യ സേതുവിന്‍റെ സോഴ്സ് കോഡ് ഇനി പൊതു ജനത്തിന് ലഭ്യമാകുന്നതാണ്. ഇതിന്‍റെ ഭാഗമായി ആപ്ലിക്കേഷനിൽ ബഗുകളോ പഴുതുകളോ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് സർക്കാർ ഒരു ബഗ് ബൗണ്ടി പ്രോഗ്രാം ആവിഷ്‌കരിച്ചിരിക്കുന്നു. ഇന്ന് അർദ്ധരാത്രിയോടെ ആപ്ലിക്കേഷന്‍റെ ആൻഡ്രോയ്ഡ് പതിപ്പിന്‍റെ സോഴ്സ് കോഡ് ഗിറ്റ് ഹബ്ബിൽ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ആപ്പിന്‍റെ ഐഓഎസ് പതിപ്പും ജിയോ ഫോണിനായുള്ള KaiOS പതിപ്പും ഉടൻ തന്നെ ഓപ്പൺ സോഴ്‌സ് ആക്കുന്നതാണ്. ആപ്ലിക്കേഷന് എതിരെ ആരോപിക്കപ്പെട്ടിട്ടുള്ള സ്വകാര്യത പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ ഇതിലൂടെ സാധിക്കുന്നതാണ്.
ഏപ്രിൽ മാസത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റ് പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിന് പതിനൊന്ന് കോടി ഉപഭോക്താക്കൾ ഉണ്ട് എന്നാണ് കേന്ദ്രം അവകാസപ്പെടുന്നത്. ഇതില്‍ 95 ശതമാനവും ആന്‍ഡ്രോയിഡ് ഉപയോക്താക്കളാണ്.
Leave a Reply