ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് ഡേറ്റ വേഗത രേഖപ്പെടുത്തി ഗവേഷകർ

fastest internet speed

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്‍റർനെറ്റ് ഡേറ്റ വേഗത രേഖപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍. ഒരു സെക്കൻഡിൽ 1000 എച്ച്ഡി മൂവികൾ ഡൗൺലോഡ് ചെയ്യാൻ പര്യാപ്തമാണിത്. ഒരൊറ്റ ഒപ്റ്റിക്കൽ ചിപ്പ് ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള നെറ്റ്‌വർക്ക് കണക്ഷനുകളുടെ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു വലിയ നേട്ടമാണിതിലൂടെ കൈവരിക്കാന്‍ സാധിച്ചിരിക്കുന്നത്.

നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, പുതിയ കണ്ടുപിടുത്തം ഇന്‍റർനെറ്റ് ഇൻഫ്രാസ്ട്രക്ചറിന്‍റെ ആവശ്യകതയ്ക്കായി പോരാടികൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ ടെലികമ്മ്യൂണിക്കേഷൻ ശേഷി വേഗത്തിൽ ആക്കാന്‍ കഴിയും.

ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലെ ബിൽ കോർക്കോറൻ ഉൾപ്പെടെയുള്ള ഗവേഷകരാണ് ഒരൊറ്റ പ്രകാശ സ്രോതസ്സിൽ നിന്ന് സെക്കൻഡിൽ 44.2 ടെറാബൈറ്റ്സ് (ടിബിപിഎസ്) ഡേറ്റ വേഗത രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റ് നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്നതുപോലെ, നിലവിലുള്ള ഫൈബർ-ഒപ്റ്റിക് സാങ്കേതികവിദ്യയിൽ തങ്ങളുടെ പുതിയ ഉപകരണം ഘടിപ്പിച്ചാണ് ഈ വേഗത കൈവരിച്ചതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

പഠനത്തിനായി  ഗവേഷകർ 80 ലേസറുകൾക്ക് പകരം നൂറുകണക്കിന് ഇന്‍ഫ്രാറെഡ് ലേസറുകള്‍ അടങ്ങുന്ന മൈക്രോ കോംപ് ഒപ്റ്റിക്കല്‍ ചിപ്പ് ആണ് ഉപയോഗിച്ചത്. നിലവിലുള്ള ടെലികമ്മ്യൂണിക്കേഷൻ ഹാർഡ്‌വെയറിനേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമാണിത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*