ആർട്ടിഫിഷ്യൽ ഡിസൈൻ ഇന്റലിജൻസ് ഉപയോഗിച്ച് വെബ്സൈറ്റുകൾ എളുപ്പത്തിൽ നിർമ്മിക്കാൻ സഹായിക്കുന്ന വെബ്സൈറ്റ് ആണ് wix.com. ഇസ്രായേൽ ആസ്ഥാനമാക്കി ക്ലൗഡ് ബേസ്ഡ് ഡെവലപ്മെന്റ് പ്ലാറ്റ്ഫോമിലൂടെ ലോകത്തെവിടെ നിന്നും സർവർ ഇല്ലാതെ തന്നെ ആർക്കും മനോഹരമായ വെബ്സൈറ്റുകൾ സൗജന്യമായി നിർമ്മിക്കാൻ ഇത് സഹായിക്കുന്നു. പ്രൊഫഷനലുകൾക്ക് വിക്സ് എന്ന സംവിധാനത്തിലൂടെ വീഡിയോ, ബാക്ക്ഗ്രൗണ്ട്, ആനിമേഷൻ, ഗ്രാഫിക്സ് എന്നിവ ഇഷ്ടാനുസരണം കൂട്ടിച്ചേർത്ത് എഡിറ്റ് ചെയ്ത് വെബ്സൈറ്റ് നിർമ്മിക്കാം. അഞ്ഞൂറിലധികം ഡിസൈൻ ടെംപ്ലേറ്റുകൾ നിന്നും ഇഷ്ടപ്പെട്ടവർ തിരഞ്ഞെടുക്കുവാൻ സാധിക്കും. സോഷ്യൽ മീഡിയ പ്ലഗ് ഇൻ, ഇ-കോമേഴ്‌സ്, ഓൺലൈൻ മാർക്കറ്റിംഗ്, കമ്മ്യൂണിറ്റി ഹോം എന്നിവയും വെബ്സൈറ്റിൽ ചേർക്കാനുള്ള സൗകര്യമുണ്ട്. അഡ്വാൻസ് വെബ്സൈറ്റ്, ഡിസൈൻ ഡെവലപ്മെന്റ് വിക്സ് ഡോട്ട് കോം സർവീസ് ചാർജ് സ്വീകരിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ നടത്തുന്നതിനും വിക്സ് ഡോട്ട് കോം വെബ്സൈറ്റ് വഴി നിർമ്മിച്ച സൈറ്റുകൾക്ക് സാധിക്കും. 12 കോടിയിലധികം ഉപഭോക്താക്കൾ വിക്സ് ഡോട്ട് കോം വഴി വെബ്സൈറ്റുകൾ നിർമ്മിച്ചിട്ടുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം.
Leave a Reply