പേപ്പർ കട്ട് അല്ലെങ്കിൽ clay മോഡലുകളിൽ തയ്യാറാക്കുന്ന ഒബ്ജക്റ്റ്കളുടെ ഇമേജുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ ആണ് സ്റ്റോപ്പ് മോഷൻ ആനിമേഷൻ. ഇവിടെ ആനിമേറ്റ് ചെയ്യേണ്ട ഒബ്ജെതിനെ ആദ്യ പൊസിഷനിൽ വച്ച് ആദ്യ ഇമേജ് എടുക്കുന്നത്. തുടർന്ന് അല്പം വ്യത്യസ്തമായ രീതിയിൽ ചലിപ്പിച്ച ശേഷം അടുത്ത ഇമേജ് എടുക്കുന്നു. ഈ രീതിയിൽ ഒരു രംഗം ചിത്രീകരിക്കാൻ ആവശ്യമായ ഇമേജുകൾ ഫൈനൽ പൊസിഷൻ വരെ തുടർച്ചയായി ചിത്രീകരിച്ച ശേഷം കമ്പ്യൂട്ടറിൽ ഒരു പ്രത്യേക സോഫ്റ്റ്‌വെയറിനെ സഹായത്തോടെ ഈ ഇമേജുകൾ കോർത്തിണക്കി വീഡിയോ നിർമ്മിക്കുന്നു.
ഉദാഹരണമായി ഒരു കൂട്ടം പേനകൾ ഒരു സർക്കിളിൽ ചലിക്കുന്ന ഒരു സ്റ്റോപ്പ് മോഷൻ ആനിമേഷൻ തയ്യാറാകണമെണമെങ്കിൽ ആദ്യത്തെ പേനകൾ വൃത്താകൃതിയിൽ ക്രമീകരിച്ച ശേഷം ഫോട്ടോ എടുക്കുന്ന തുടർന്ന് പേനകൾ ഘടികാര ദിശയിൽ അല്പം ചലിപ്പിച്ച ശേഷം വീണ്ടും അടുത്ത ഫോട്ടോ എടുക്കുന്നു. ഇത്തരത്തിൽ നൂറുകണക്കിന് ഫോട്ടോകൾ എടുത്തു വൃത്താകൃതിയിൽ ചലിക്കുന്ന പ്രതീതിയുള്ള വീഡിയോ ആക്കി മാറ്റുന്നു. ആനിമേഷൻ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഒബ്ജെക്ടിനു അനുസരണമായി ക്ലേ ആനിമേഷൻ, puppet ആനിമേഷൻ, കട്ട് ഔട്ട് ആനിമേഷൻ എന്നിങ്ങനെ വിവിധ സ്റ്റോപ് മോഷൻ ആനിമേഷൻ ടെക്നോളജികൾ ഉണ്ട്.
ലഘു ചിത്രങ്ങൾ നിർമ്മിക്കുന്നതിനായി സാധാരണയായി puppet അനിമേഷൻ പിന്തുടരുന്നു. കഥാപാത്ര ചിത്രീകരണത്തിന് ശേഷം കഥാപാത്രങ്ങളെ പാവകളായി രൂപപ്പെടുത്തുന്നു. ഈ പാവകളുടെ ഓരോ ചലനങ്ങളും സ്റ്റോപ് മോഷൻ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്ന. പപ്പറ്റ് ആനിമേഷനിൽ എന്നപോലെ ആദ്യം കഥാപാത്രങ്ങളെ ആസൂത്രണം ചെയ്യുന്നു. എന്നിട്ട് അവ ക്ലേ മീഡിയത്തിൽ ഉണ്ടാക്കുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന രൂപങ്ങൾക്ക് ചലനങ്ങൾക്ക് അനുസൃതമായി അസ്ഥികൂടം ഉണ്ടാവും. എന്നിട്ട് കഥ സന്ദർഭത്തിനനുസൃതമായി ചലനങ്ങൾ സ്റ്റോപ് മോഷൻ ക്യാമറ ഉപയോഗിച്ച് പിടിച്ചെടുക്കുന്നു.
Leave a Reply