എല്ലാ ഫോണുകളിലേക്കും മികച്ചതും നൂതനവുമായ സവിശേഷതകൾ നൽകുന്നതിനായി എല്ലാ വർഷവും MIUI- യുടെ പുതിയ പതിപ്പ് ഷവോമി പുറത്തിറക്കുന്നതാണ്. ഇക്കൊല്ലവും പതിവ് തെറ്റാതെ 42 ഓളം സ്മാർട്ട്ഫോണുകൾക്കായി നൂതന സുരക്ഷാ സവിശേഷതകൾ, സ്വകാര്യത, മൾട്ടി ടാസ്കിംഗ് എന്നിവയുമായി MIUI 12 പുതിയ പതിപ്പ് കമ്പനി അവതരിപ്പിച്ചിരിക്കുന്നു. പുതിയ സ്വകാര്യത സവിശേഷതകളുടെ ഭാഗമായി മൈക്രോഫോൺ, ക്യാമറ, സ്റ്റോറേജ്, ഗ്യാലറി, ലോക്കേഷൻ തുടങ്ങിയ നിർണായക വിവരങ്ങൾ ഒരു ആപ്ലിക്കേഷനോ ഗെയിമോ ആക്സസ്സുചെയ്യുമ്പോഴെല്ലാം MIUI 12 ഉപയോക്താക്കളെ അറിയിക്കും. ആപ്ലിക്കേഷനുകൾക്കോ വെബ്സൈറ്റുകൾക്കോ ഒരു വെർച്വൽ ഐഡന്റിറ്റി നൽകുന്ന പുതിയ വെർച്വൽ ഐഡന്റിറ്റി സവിശേഷതയും MIUI 12 ന് ഉണ്ട്, അത്തരം ആപ്ലിക്കേഷനുകൾക്കോ വെബ്സൈറ്റുകൾക്കോ സിസ്റ്റം എന്ത് ഡാറ്റ നൽകണമെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാനാകും.പടികൾ കയറുക, നടത്തം, ഓട്ടം തുടങ്ങിയവ റെക്കോർഡുചെയ്യാൻ MIUI 12 ൽ സ്വന്തമായി ഒരു ഹെൽത്ത് ആപ്ലിക്കേഷൻ ഉണ്ട്.പുതിയ വേർഷനിൽ മൾട്ടി ടാസ്കിംഗും ഒരേ സമയം രണ്ട് ആപ്ലിക്കേഷനുകൾ തുറക്കുന്നതും വളരെ എളുപ്പമാക്കിയിരിക്കുന്നു. മെച്ചപ്പെട്ട ആനിമേഷനും മികച്ച കളർ മിക്സിംഗും MIUI 2 നൽകുന്നു.MIUI 12 അപ്ഡേറ്റ് ലഭ്യമാകുന്ന
Leave a Reply